ബംഗാളിൽ ആദ്യഘട്ടത്തിൽ മൽസരിക്കുന്നവരിൽ 1.6 ശതമാനം ക്രിമിനലുകൾ
text_fieldsന്യൂഡൽഹി: പശ്ചിമ ബംഗാളിൽ ഏപ്രിൽ നാലിന് നടക്കുന്ന ആദ്യഘട്ട നിയമസഭാ തെരഞ്ഞെടുപ്പിൽ മൽസര രംഗത്തുള്ളവരിൽ 1.16 ശതമാനം പേരും ക്രിമനൽ പശ്ചാത്തലം ഉള്ളവരെന്ന് റിേപാർട്ട്. റിേട്ടണിംഗ് ഒാഫീസർ മുമ്പാകെ സമർപിച്ച സത്യവാങ്മൂലത്തിൽ നിന്നുള്ള വിവരങ്ങൾ വെച്ച് ‘അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ്’ എന്ന ഗ്രൂപ് ആണ് സർവെ നടത്തിയത്.
ആദ്യഘട്ട വോട്ടിംഗ് നടക്കുന്ന 18 മണ്ഡലങ്ങളിലെ 113 സ്ഥാനാർത്ഥികളുടെ വിവരങ്ങൾ ശേഖരിച്ചാണ് ഇവർ ഇൗ കണക്ക് പറുത്തുവിട്ടത്. ഇതിൽ 21 പേർക്കെതിരിൽ ക്രിമിനൽ കേസുകളും 17 പേർക്കെതിരിൽ ബലാൽസംഗം, കൊല, തട്ടിക്കൊണ്ടുപോവൽ,സാമുദായിക കലാപം തുടങ്ങിയ കടുത്ത കുറ്റകൃത്യങ്ങൾക്കെതിരിലും കേസുകൾ നിലനിൽക്കുന്നുണ്ട്.
133 സ്ഥാനാർത്ഥികളിൽ മൂന്നു പേർ മാത്രമാണ് ഒരു കോടിക്കു മുകളിൽ സമ്പാദ്യമുള്ളവർ. ദേശീയ ശരാശരിയിൽ ഏറ്റവും താഴെയാണ് ഇത്. 53 ശതമാനം പേർ ബിരുദമോ അതിനു മുകളിൽ യോഗ്യതയുള്ളവരോ ആണ്. 40 ശതമാനം പേർ ഇൻകം ടാക്സ് റിപോർട്ട് സർമിപ്പിക്കാത്തവരാണെന്നാണ് മറ്റൊരു വസ്തുത. ആദ്യ ഘട്ടത്തിലെ സ്ഥാനാർഥികളിൽ 11 പേർ മാത്രമാണ് വനിതകൾ. അഥവാ എട്ടു ശതമാനം മാത്രം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.