ഹെലികോപ്ടര്‍ ഇടപാട്: എസ്.പി ത്യാഗിയെ സി.ബി.ഐ ചോദ്യം ചെയ്യുന്നു
text_fieldsന്യൂഡല്‍ഹി: അഗസ്റ്റ വെസ്റ്റ്‌ലന്‍ഡ് ഹെലികോപ്റ്റര്‍ ഇടപാടുമായി ബന്ധപ്പെട്ട് വ്യോമസേന മുന്‍ മേധാവി എസ്.പി. ത്യാഗിയെ സി.ബി.ഐ ചോദ്യം ചെയ്യുന്നു. ഡൽഹിയിലെ സി.ബി.െഎ ആസ്ഥാനത്തെത്തിയ ത്യാഗി മാധ്യമപ്രവർത്തകരോട് സംസരിക്കാൻ തയ്യാറായില്ല. ചോദ്യം ചെയ്യലിന് തിങ്കളാഴ്ച ഹാജരാകണമെന്നാണ് ത്യാഗിയോട് നേരത്ത സി.ബി.ഐ ആവശ്യപ്പെട്ടിരുന്നു. അതേസമയം, കോപ്റ്റർ ഇടപാടിലെ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് അടുത്താഴ്ച ത്യാഗിയെ ചോദ്യം ചെയ്യും.
WATCH: Former Air Force Chief SP Tyagi reaches CBI headquarters in Delhi for questioning. #AgustaWestlandhttps://t.co/pMoOgzNJvC
— ANI (@ANI_news) May 2, 2016
അഗസ്റ്റ വെസ്റ്റ്‌ലന്‍ഡുമായി നടത്തിയ ഇടപാടിൽ ത്യാഗി സാമ്പത്തിക ക്രമക്കേട് നടത്തിയതായി സി.ബി.ഐയുടെ പ്രാഥമിക അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു. ത്യാഗിയുടെ ബന്ധുക്കളായ ജൂലി ത്യാഗി, ദോസ്‌ക ത്യാഗി എന്നിവരെക്കുറിച്ചും സി.ബി.ഐ റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ടെന്നാണ് സൂചന. കേസിൽ കേന്ദ്ര പ്രതിരോധമന്ത്രി മനോഹർ പരീക്കർ മെയ് നാലിന് ലോക്സഭയിൽ പ്രസ്താവന നടത്തും. പ്രസ്താവനയിൽ മുൻപ്രതിരോധ മന്ത്രി എ.കെ. ആന്‍റണിക്കെതിരെയും പരാമർശമുണ്ടാകുമെന്നാണ് സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.