ഗുര്‍മേഹറിന്‍െറ പ്ലക്കാര്‍ഡുകള്‍ സംസാരിക്കുന്നു; അതിര്‍ത്തികള്‍ മറികടന്ന്
text_fieldsന്യൂഡല്‍ഹി: ഫേസ്ബുക്കില്‍ നാല് മിനിറ്റ് ദൈര്‍ഘ്യമുള്ള വിഡിയോയില്‍ ഗുര്‍മേഹറിന്‍െറ പ്ലക്കാര്‍ഡുകള്‍ സംസാരിക്കുന്നത് അനന്തമായ സമാധാന സങ്കല്‍പ്പത്തെ കുറിച്ചാണ്. ഇന്ത്യക്കും പാകിസ്താനുമിടയിലെ സമാധാന സംസ്ഥാപനത്തെക്കുറിച്ച് ശക്തമായി സന്ദേശങ്ങളാണ് ജലാന്തർ സ്വദേശിയായ പെണ്‍കുട്ടി വിഡിയോയിലൂടെ മുന്നോട്ട് വെക്കുന്നത്. വാക്കുകളേക്കാള്‍ മൂര്‍ച്ചയുണ്ട് അവളുടെ നിശബ്ദ സംസാരത്തിന്. ഇരുരാജ്യങ്ങൾക്കിടയിൽ നിലനിൽക്കുന്ന പ്രശ്നത്തിന് പരിഹാരമുണ്ടാകണമെന്നും അവൾ ആഗ്രഹിക്കുന്നു.
1999 ലെ കാര്‍ഗില്‍ യുദ്ധത്തില്‍ മരണപ്പെട്ട ക്യാപ്റ്റന്‍ മന്ദീപ്സിങിന്‍െറ മകളാണ് 19കാരിയായ ഗുര്‍മേഹര്‍. അന്ന് അവള്‍ക്ക് വെറും രണ്ട് വയസ്. 30 പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിപ്പിടിച്ചാണ് പെണ്‍കുട്ടി വിഡിയോയില്‍ പ്രത്യക്ഷപ്പെടുന്നത്. അച്ഛനില്ലാത്തത് എങ്ങനെയാണ് അനുഭവപ്പെടുക എന്നതിനെക്കുറിച്ച് അനേകം അനുഭവങ്ങള്‍ എനിക്കുണ്ട്. തന്‍െറ അച്ഛനെ കൊന്നത് പകിസ്താനല്ല യുദ്ധമാണെന്നുള്ള അമ്മയുടെ വാക്കുകളാണ് അവളെ മാറിച്ചിന്തിക്കാൻ പ്രേരിപ്പിച്ചത്. അച്ഛനെ കൊലപ്പെടുത്തിയത് പാകിസ്താനല്ലെന്നും ഇന്ത്യയാണെന്നുമാണ് അവർ മകളെ ഉപദേശിച്ചത്. പാകിസ്താനോട് എനിക്കുണ്ടായിരുന്ന വെറുപ്പിനെക്കുറിച്ചും ഞാന്‍ ഓര്‍ക്കുന്നു എന്ന് തുടങ്ങുന്ന കുറിപ്പ് ഒടുവില്‍ രാജ്യങ്ങള്‍ സപോണ്‍സര്‍ ചെയ്യുന്ന ഭീകരാവാദത്തെയും ചാര വൃത്തിയെയും വിമര്‍ശിച്ചുകൊണ്ടാണ് അവസാനിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.