ഗള്‍ഫ് വിമാനക്കൊള്ള: ലോക്സഭയില്‍ പ്രതിഷേധം
text_fieldsന്യൂഡല്‍ഹി: ഗള്‍ഫ് സെക്ടറില്‍ വിമാനക്കമ്പനികള്‍ നടത്തുന്ന കൊള്ളക്കെതിരെ പാര്‍ലമെന്‍റില്‍ പ്രതിഷേധം. ലോക്സഭയില്‍ വ്യോമയാന മന്ത്രാലയവുമായി ബന്ധപ്പെട്ട ധനാഭ്യര്‍ഥന ചര്‍ച്ചക്കിടെ ഇ.ടി. മുഹമ്മദ് ബഷീര്‍, കെ.സി. വേണുഗോപാല്‍ എന്നിവരാണ് പ്രശ്നമുന്നയിച്ചത്.
ഓരോ റൂട്ടിലും ടിക്കറ്റിന് പരമാവധി നിരക്കുപരിധി കേന്ദ്രസര്‍ക്കാര്‍ നിശ്ചയിക്കണമെന്ന് ഇ.ടി. മുഹമ്മദ് ബഷീര്‍ പറഞ്ഞു. പ്രശ്നം പരിഹരിക്കുമെന്ന് പ്രധാനമന്ത്രി യു.എ.ഇ സന്ദര്‍ശനത്തില്‍ ഉറപ്പുനല്‍കിയതാണ്. പക്ഷേ, നിയമപ്രകാരം ഇടപെടാന്‍ സര്‍ക്കാറിന് കഴിയില്ളെന്നാണ് വകുപ്പുമന്ത്രി ഇപ്പോള്‍ പറയുന്നത്. നിയമതടസ്സമുണ്ടെങ്കില്‍ അടിയന്തരമായി നിയമം മാറ്റണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
കോഴിക്കോട് വിമാനത്താവള നവീകരണത്തിന് ബോയിങ് 777, 747 തുടങ്ങിയ വലിയ വിമാനങ്ങളുടെ സര്‍വിസ് 2015 മേയ് മുതല്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്. ഹജ്ജ് സര്‍വിസും താല്‍ക്കാലികമായി കൊച്ചിയിലേക്കുമാറ്റി. ജോലി പൂര്‍ത്തിയായാലും വലിയ വിമാനങ്ങളിറങ്ങാന്‍ അനുവദിക്കില്ളെന്ന നിലപാടാണ് ഡി.ജി.സി.എ കൈക്കൊണ്ടിരിക്കുന്നത്. അതംഗീകരിക്കാനാവില്ല. റണ്‍വേ നവീകരണം പൂര്‍ത്തിയായാല്‍ വലിയ വിമാനങ്ങള്‍ക്കും ഇറങ്ങാന്‍ അനുമതിനല്‍കണമെന്നും ബഷീര്‍ ആവശ്യപ്പെട്ടു.
കുറഞ്ഞനിരക്കില്‍ വിമാനയാത്ര ഉറപ്പാക്കാനാവശ്യമായ നടപടിയും കേന്ദ്രം സ്വീകരിക്കുന്നില്ളെന്ന് കെ.സി. വേണുഗോപാല്‍ ചൂണ്ടിക്കാട്ടി. ഇന്ധനവില പകുതികുറഞ്ഞിട്ടും വിമാന നിരക്കില്‍ കുറവുവരുത്തുന്നില്ല. എയര്‍ ഇന്ത്യ എക്സ്പ്രസിന്‍െറ ആസ്ഥാനം കൊച്ചിയിലേക്ക് മാറ്റാനോ, ഏറ്റവും ലാഭകരമായ കൊച്ചി-ഗള്‍ഫ് മേഖലകളില്‍ പുതിയ സര്‍വിസുകള്‍ തുടങ്ങുന്നതിനോ നടപടി സ്വീകരിക്കാത്തത് നിരാശാജനകമാണ്. എയര്‍ കേരള പദ്ധതിക്ക് കേന്ദ്ര സര്‍ക്കാറിന്‍െറ നിബന്ധനകള്‍ തടസ്സമായി നില്‍ക്കുകയാണെന്നും അത് തിരുത്തണമെന്നും വേണുഗോപാല്‍ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.