Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 May 2016 11:34 PM GMT Updated On
date_range 6 April 2017 11:03 AM GMTനിതീഷ്കുമാര്‍ പ്രധാനമന്ത്രിയും കെജ്രിവാള്‍ ഉപപ്രധാനമന്ത്രിയും ആകണമെന്ന് കട്ജു
text_fieldsbookmark_border
ന്യൂഡല്‍ഹി: നിതീഷ്കുമാര്‍ ഇന്ത്യയുടെ പ്രധാനമന്ത്രിയും അരവിന്ദ് കെജ്രിവാള്‍ ഉപപ്രധാനമന്ത്രിയും ആകണമെന്ന് പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ മുന്‍ ചെയര്‍മാനും സുപ്രീംകാടതി മുന്‍ ജഡ്ജിയുമായ മാര്‍കണ്ഡേയ കട്ജു.
പലപ്പോഴും വിമര്‍ശിക്കേണ്ടിവന്നിട്ടുണ്ടെങ്കിലും ഈ രണ്ട് രാഷ്ട്രീയക്കാരെക്കുറിച്ചും വ്യക്തിപരമായി മോശം അഭിപ്രായങ്ങളൊന്നും കേട്ടിട്ടില്ലാത്തതുകൊണ്ടാണ് അഭിപ്രായപ്രകടനമെന്നും കട്ജു ഒൗദ്യോഗിക ഫേസ്ബുക് പേജില്‍ കുറിച്ചു. ഇന്ത്യയിലെ ജനങ്ങളാണ് വിധിയെഴുതേണ്ടതും തീരുമാനിക്കേണ്ടതുമെന്നും കട്ജു കൂട്ടിച്ചേര്‍ത്തു. ഡല്‍ഹി മുഖ്യമന്ത്രി കെജ്രിവാളിനെതിരെ കട്ജു പലപ്പോഴും വിമര്‍ശമുന്നയിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story