Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 May 2016 6:43 PM GMT Updated On
date_range 6 April 2017 11:17 AM GMTപത്താന്‍കോട്ട് ആക്രമണത്തില്‍ സുരക്ഷാ പാളിച്ചയുണ്ടായതായി പാര്‍ലമെന്ററി സമിതി
text_fieldsbookmark_border
ന്യൂഡല്‍ഹി: പത്താന്‍കോട്ട് ഭീകരാക്രമണത്തില്‍ രാജ്യത്തെ സുരക്ഷാ സംവിധാനത്തില്‍ ഗുരുതര പാളിച്ചയുണ്ടായതായി പാര്‍ലമെന്ററി സമിതി. സംഭവത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെയും എം.പിമാര്‍ അടങ്ങിയ പാനല്‍ വിമര്‍ശിക്കുന്നുണ്ട്. വലിയ സുരക്ഷാ സംവിധാനങ്ങളുള്ള പത്താന്‍കോട്ടില്‍ എങ്ങനെ ഭീകര്‍ കയറിയെന്നും ഭീകരാക്രമണം തടയാനുള്ള സംവിധാനങ്ങള്‍ രാജ്യത്ത് പരിമിതമാണെന്നും സമിതിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ആക്രമണം തടയുന്നതില്‍ പഞ്ചാബ് പൊലീസിന്‍െറ അനാസ്ഥ ചോദ്യം ചെയ്യപ്പെടേണ്ടതാണെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു. ജനുവരി രണ്ടിന് പത്താന്‍കോട്ട് വ്യോമതാവളത്തിലുണ്ടായ ഭീകരാക്രമണത്തില്‍ ഏഴു സൈനികരാണ് മരണപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story