റബര്‍ ബോര്‍ഡ് പുന$സംഘടന: സര്‍ക്കാറിന് വിമര്‍ശം
text_fieldsന്യൂഡല്‍ഹി: റബര്‍ ബോര്‍ഡില്‍ ചെയര്‍മാന്‍, പ്രൊഡക്ഷന്‍ കമീഷണര്‍, സെക്രട്ടറി തുടങ്ങിയ സുപ്രധാന നിയമനങ്ങള്‍ നടത്തുകയോ ബോര്‍ഡ് പുന$സംഘടിപ്പിക്കുകയോ ചെയ്യാത്ത കേന്ദ്രസര്‍ക്കാര്‍ സമീപനത്തെ പാര്‍ലമെന്‍റ് സ്റ്റാന്‍ഡിങ് കമ്മിറ്റി വിമര്‍ശിച്ചു. റബര്‍ കര്‍ഷകരോടുള്ള മനോഭാവത്തെയാണ് ഇത് സൂചിപ്പിക്കുന്നത്. സുപ്രധാന നിയമനങ്ങള്‍ വൈകിയതിന്‍െറ പേരില്‍ ബോര്‍ഡിന്‍െറ പ്രവര്‍ത്തനം തടസ്സപ്പെട്ടിട്ടില്ളെന്ന വാദം കമ്മിറ്റി തള്ളി. ഈ തസ്തികകള്‍ സൃഷ്ടിച്ചത് എന്തിനെന്ന ചോദ്യമാണ് ഇതുവഴി ഉയരുന്നതെന്ന് കമ്മിറ്റി പാര്‍ലമെന്‍റില്‍ വെച്ച റിപ്പോര്‍ട്ടില്‍ പറഞ്ഞു. ആവശ്യത്തിനനുസരിച്ചല്ല സ്വാഭാവിക റബറിന്‍െറ ഇറക്കുമതി. ആഭ്യന്തരമായ ഉല്‍പാദനവും ഉപയോഗവും തമ്മിലെ അന്തരത്തിന്‍െറ അടിസ്ഥാനത്തിലല്ല ഇറക്കുമതി എത്ര വേണമെന്ന് തീരുമാനിക്കുന്നത്. ഇറക്കുമതി നിയന്ത്രിക്കാനും ഗുണമേന്മ ഉറപ്പുവരുത്താനും സര്‍ക്കാര്‍ ശ്രദ്ധിക്കുന്നില്ളെന്നും സമിതി കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.