സി.ബി.ഐ കേസുകള്‍ കെട്ടിക്കിടക്കുന്നു
text_fields
ന്യൂഡല്‍ഹി: സി.ബി.ഐയിലെ 1500ലേറെ ഒഴിവുകള്‍ നികത്താന്‍ ഉദ്യോഗസ്ഥരെ വിട്ടുനല്‍കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു. കഴിഞ്ഞയാഴ്ച നടന്ന സംസ്ഥാന പ്രതിനിധികളുടെ യോഗത്തില്‍ പേഴ്സനല്‍ ആന്‍ഡ് ട്രെയിനിങ് ഡിപ്പാര്‍ട്മെന്റ് സെക്രട്ടറി സഞ്ജയ് കോത്താരിയാണ് ആവശ്യം ഉന്നയിച്ചത്. ഡെപ്യൂട്ടേഷനില്‍ ഉദ്യോഗസ്ഥരെ നല്കാന് സംസ്ഥാനങ്ങള്‍ തയാറാവാതിരിക്കുന്നപക്ഷം സി.ബി.ഐ തകരുമെന്ന് ഡയറക്ടര്‍ അനില്‍ സിന്‍ഹ നേരത്തേ പ്രസ്താവിച്ചിരുന്നു. ഹൈകോടതികളും സുപ്രീംകോടതിയും നിരവധി കേസുകള്‍ സി.ബി.ഐക്ക് കൈമാറുന്നതുവഴി ഭാരം ഏറിയിട്ടുണ്ട്. പ്രതിവര്‍ഷം 700 കേസുകള്‍ അന്വേഷിക്കാനുള്ള ശേഷിയാണ് ഏജന്‍സിക്കുള്ളത്. എന്നാല്‍, അതിന്‍െറ ഇരട്ടിയോളം കേസുകള്‍ സി.ബി.ഐക്ക് വിടുന്നുണ്ട്. 1200 കേസുകള്‍ ഇന്ത്യയിലും 62 വിദേശ അന്വേഷണങ്ങളും സി.ബി.ഐ ഏറ്റെടുത്തിട്ടുണ്ട്. ഒഴിവുകള്‍ നികത്താന്‍ ഡെപ്യൂട്ടേഷനിലത്തെുന്ന ഉദ്യോഗസ്ഥരുടെ കാലാവധി ദീര്‍ഘിപ്പിക്കണമെന്ന് പാര്‍ലമെന്റ് കമ്മിറ്റിക്ക് മുമ്പാകെ നേരത്തേ സി.ബി.ഐ ഡയറക്ടര്‍ ആവശ്യപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.