പഞ്ചസാര ഫാക്ടറികളുടെ ലൈസന്‍സ് റദ്ദാക്കി
text_fields
മുംബൈ: വരള്‍ച്ചാ കെടുതിക്കിടെ കരിമ്പുകര്‍ഷകരുടെ കുടിശ്ശിക നല്‍കാത്തതിന് മഹാരാഷ്ട്രയില്‍ ആറു പഞ്ചസാര ഫാക്ടറികളുടെ ലൈസന്‍സ് റദ്ദാക്കി. എട്ടു ഫാക്ടറികളുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്ത സംസ്ഥാന പഞ്ചസാര സഹകരണ കമീഷണര്‍ വിപിന്‍ ശര്‍മ, ആറു ഫാക്ടറികള്‍ക്ക് പിഴയും ചുമത്തി. 2015-2016 സീസണ്‍ അവസാനിക്കാറായിട്ടും കരുതിവെച്ച ചരക്കുവിപണിയില്‍ എത്തിച്ച് കര്‍ഷകര്‍ക്കുള്ള കുടിശ്ശിക നല്‍കാത്തതിനാണ് നടപടി. ആവശ്യത്തിലേറെ സ്റ്റോക്കുണ്ടായിട്ടും ഫാക്ടറികള്‍ പഞ്ചസാര വില്‍ക്കാത്തത് എന്തുകൊണ്ടെന്നത് മനസ്സിലാകുന്നില്ളെന്ന് വിപിന്‍ ശര്‍മ പറഞ്ഞു. നടപടിക്ക് വിധേയമായ 20 ഫാക്ടറികളും 600 കോടി രൂപയാണ് കര്‍ഷകര്‍ക്ക് നല്‍കാനുള്ളത്. ഇതേ കാരണത്താല്‍ കഴിഞ്ഞ സീസണില്‍ 12 പഞ്ചസാര ഫാക്ടറികളുടെ ലൈസന്‍സ് സര്‍ക്കാര്‍ സസ്പെന്‍ഡ് ചെയ്തിരുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്കുള്ള വിഹിതം നല്‍കാത്തതിന് ഏഴു ഫാക്ടറികളുടെ ലൈസന്‍സും കഴിഞ്ഞവര്‍ഷം റദ്ദാക്കുകയുണ്ടായി. ടണ്ണിന് മൂന്നു രൂപ എന്നനിരക്കില്‍ പഞ്ചസാര ഫാക്ടറികള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് നല്‍കണമെന്നാണ് ചട്ടം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.