ഉത്തരാഖണ്ഡ് വിശ്വാസവോട്ട്: അഭിപ്രായമറിയിക്കാൻ കേന്ദ്രത്തിന് മെയ് 6 വരെ സമയം
text_fieldsന്യൂഡൽഹി: രാഷ്ട്രപതി ഭരണം തുടരുന്ന ഉത്തരാഖണ്ഡില്‍ കോടതിയുടെ മേല്‍നോട്ടത്തില്‍ മുഖ്യമന്ത്രി ഹരീഷ് റാവത്ത് വിശ്വാസവോട്ട് തേടുന്ന കാര്യത്തില്‍ അഭിപ്രായമറിയിക്കാൻ മെയ് ആറ് വരെ സുപ്രീംകോടതി സമയം നൽകി. ഉത്തരാഖണ്ഡ് സർക്കാറിനെ ഇക്കര്യം അറിയിച്ചിട്ടുണ്ടെന്നും എന്നാൽ കൃത്യമായ മറുപടി ലഭിച്ചില്ലെന്നും അറ്റോര്‍ണി ജനറല്‍ മുകുള്‍ റോത്തഗി കോടതിയെ അറിയിച്ചു. കേസ് വീണ്ടും മെയ് ആറിന് പരിഗണിക്കും.
സുപ്രീംകോടതിയുടെ മേൽനോട്ടത്തിൽ വിശ്വാസവോട്ട് തേടുന്ന കാര്യത്തില്‍ അഭിപ്രായമറിയിക്കാന്‍ ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് കേന്ദ്ര സര്‍ക്കാറിനോട് കഴിഞ്ഞദിവസം ആവശ്യപ്പെട്ടിരുന്നു. കേന്ദ്ര സര്‍ക്കാറിന്‍റെ അഭിപ്രായം ബുധനാഴ്ചതന്നെ സുപ്രീംകോടതിയെ അറിയിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഉത്തരാഖണ്ഡിലെ രാഷ്ട്രപതി ഭരണം റദ്ദാക്കിയ ഹൈകോടതി വിധിക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീലിലാണ് സുപ്രീംകോടതി നടപടി.
രാഷ്ട്രപതി ഭരണം റദ്ദാക്കി പുറപ്പെടുവിച്ച വിധി രേഖാമൂലം കക്ഷികള്‍ക്ക് ലഭ്യമാക്കിയില്ല എന്ന കേന്ദ്ര സര്‍ക്കാറിന്‍െറ വാദം അംഗീകരിച്ചാണ് ഉത്തരാഖണ്ഡ് ഹൈകോടതി വിധി സുപ്രീംകോടതി ഉടനടി സ്റ്റേ ചെയ്തത്. തുടര്‍ന്ന് സ്റ്റേ സുപ്രീംകോടതി വീണ്ടും നീട്ടി. രാഷ്ട്രപതി ഭരണം പിന്‍വലിച്ച് ബദല്‍ സര്‍ക്കാര്‍ രൂപവത്കരണത്തിനുള്ള നീക്കങ്ങളൊന്നും തങ്ങളുടെ ഭാഗത്തുനിന്നുണ്ടാവില്ലെന്ന് സുപ്രീംകോടതി ഉത്തരവിന്‍റെ അടിസ്ഥാനത്തില്‍ അറ്റോണി ജനറല്‍ മുകുള്‍ റോത്തഗി രേഖാമൂലം ഉറപ്പുനല്‍കിയിട്ടുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.