വ്യാപം കേസ്: മുഖ്യപ്രതി അറസ്റ്റിൽ
text_fieldsലക്നോ: വ്യാപം അഴിമതിക്കേസിലെ മുഖ്യപ്രതി അറസ്റ്റിലായി. സി.ബി.ഐയും ഉത്തർ പ്രദേശ് പ്രത്യേക ദൗത്യസംഘവും ചേർന്നാണ് പ്രധാന പ്രതികളിലൊരാളായ ചന്ദ്രു എന്നറിയപ്പെടുന്ന രമേശ് ശിവഹരെയെ അറസ്റ്റ് ചെയ്തത്. കാൺപൂരിലെ ആവാസ് വികാസ് കോളനിയിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. മഹോബ പഞ്ചായത്ത് പ്രസിഡന്‍റിന്‍റെ ഭർത്താവാണ് അറസ്റ്റിലായ ചന്ദ്രു.
വ്യാജപേരുകളിൽ ഡോക്ടർമാരെ എൻട്രൻസ് പരീക്ഷക്ക് ഹാജരാക്കിയിരുന്നതായി ഇയാൾ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. ഇയാൾക്കെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറന്‍റ് പുറപ്പെടുവിച്ച കോടതി സ്വത്തുക്കൾ കണ്ടുകെട്ടാനും ഉത്തരവിട്ടിരുന്നു.
സി.ബി.ഐ അന്വേഷണം ആരംഭിച്ചതിന് ശേഷം കേസുമായി ബന്ധപ്പെട്ട പലരും ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ടിരുന്നു. ഉന്നത ഉദ്യോഗസ്ഥർക്കും രാഷ്ട്രീയക്കാർക്കും പങ്കുള്ള അഴിമതിക്കേസ് തേച്ചുമാച്ചുകളയുവാൻ ശ്രമിക്കുകയാണെന്ന ആരോപണവും ഉയർന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.