സാമ്പത്തിക പിന്നാക്കക്കാര്‍ക്ക് ഗുജറാത്ത് സര്‍വകലാശാലയില്‍ പത്തുശതമാനം സംവരണം
text_fields
ഫാത്തിമ തന്‍വീര്‍
അഹ്മദാബാദ്: സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍ക്ക് (ഇ.ബി.സി) പത്ത് ശതമാനം സംവരണം നല്‍കാനുള്ള തീരുമാനം ഈ അധ്യയനവര്‍ഷം മുതല്‍ നടപ്പാക്കുമെന്ന് ഗുജറാത്ത് സര്‍വകലാശാല അറിയിച്ചു. ഇ.ബി.സി വിഭാഗത്തിന് സംവരണം നല്‍കാനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനം നടപ്പിലാക്കുന്ന ആദ്യ സര്‍ക്കാര്‍ സ്ഥാപനമാണ് ഗുജറാത്ത് സര്‍വകലാശാല. എസ്.സി, എസ്.ടി, ഒ.ബി.സി വിഭാഗങ്ങള്‍ക്ക് നല്‍കുന്ന സംവരണങ്ങള്‍ക്ക് പുറമെയാണ് ഇ.ബി.സി സംവരണം. പട്ടേല്‍ സമുദായത്തിന്‍െറ പ്രക്ഷോഭത്തെ തുടര്‍ന്നാണ് ഇ.ബി.സികള്‍ക്ക് സംവരണം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. വാര്‍ഷിക വരുമാനം ആറു ലക്ഷത്തിന് താഴെയുള്ള രക്ഷിതാക്കളുടെ കുട്ടികളാണ് സംവരണത്തിന് അര്‍ഹരാവുക. ഇതോടെ, മൊത്തം സംവരണ സീറ്റുകള്‍ 62 ശതമാനമായി. വരുമാനത്തിന് തെളിവായി നഗരങ്ങളിലുള്ളവര്‍ക്ക് ജില്ലാ കലക്ടറേറ്റില്‍ നിന്നും ലഭിക്കുന്ന സാക്ഷ്യപത്രവും ഗ്രാമങ്ങളില്‍ നിന്നുള്ളവര്‍ക്ക് പ്രാദേശിക അധികൃതര്‍ നല്‍കുന്ന സാക്ഷ്യപത്രവും പരിഗണിക്കുമെന്ന് സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ എം.എന്‍. പട്ടേല്‍ പറഞ്ഞു. മൊത്തം സംവരണ സീറ്റുകള്‍ 50 ശതമാനത്തിലധികമാകരുതെന്ന സുപ്രീംകോടതി ഉത്തരവ് ശ്രദ്ധയില്‍ പെടുത്തിയപ്പോള്‍ 50 ശതമാനത്തിന് മുകളില്‍ സംവരണം നടപ്പാക്കിയ നിരവധി സംസ്ഥാനങ്ങളുണ്ടെന്നായിരുന്നു വൈസ് ചാന്‍സലറുടെ മറുപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.