ഉത്തരാഖണ്ഡ്: പ്രതിസന്ധി : ഹരീഷ് റാവത്തിന് സി.ബി.ഐ നോട്ടീസ്
text_fieldsഡെറാഡൂണ്‍: വിമത എം.എല്‍.എമാരെ സ്വാധീനിക്കാന്‍ പണം വാഗ്ദാനം ചെയ്തെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ ഉത്തരാഖണ്ഡിലെ മുന്‍ മുഖ്യമന്ത്രി ഹരീഷ് റാവത്തിന് സി.ബി.ഐ നോട്ടീസ്. തിങ്കളാഴ്ച ചോദ്യം ചെയ്യലിന് ഹാജരാവണമെന്നാവശ്യപ്പെട്ടാണ് നോട്ടീസ്. ഒളി ക്യാമറ ഓപറേഷന്‍െറ ഭാഗമായി വിമത എം.എല്‍.മാരുടെ പിന്തുണ നേടി തരാമെന്ന് പറഞ്ഞ് പത്രപ്രവര്‍ത്തകന്‍ ഹരീഷ് റാവത്തിനെ സമീപിച്ചിരുന്നു. ഹരീഷ് റാവത്ത് ഇയാളുടെ കൈവശം പണം നല്‍കുന്ന ദൃശ്യങ്ങള്‍ പിന്നീട് പുറത്തുവന്നിരുന്നു. എന്നാല്‍, ദൃശ്യങ്ങളിലുള്ളത്് താനാണെങ്കിലും തന്നെ സംഭവത്തില്‍ കുടുക്കുകയായിരുന്നുവെന്നാണ് ഹരീഷ് റാവത്ത് പ്രതികരിച്ചത്. പത്ര പ്രവര്‍ത്തകന്‍െറ നിയമലംഘനമാണിതെന്നും പണം നല്‍കിയതിന് തെളിവുകളുണ്ടെങ്കില്‍ എന്നെ ക്ളോക്ക് ടവറില്‍ കെട്ടിത്തൂക്കണമെന്നു വരെ ഹരീഷ് റാവത്ത് പറഞ്ഞു.
ഭരണ കക്ഷിയായ കോണ്‍ഗ്രസിലെ ഒമ്പത് എം.എല്‍.എമാര്‍ കൂറുമാറി പ്രതിപക്ഷമായ ബി.ജെ.പി മുന്നണിയോട് അനുഭാവം പ്രകടിപ്പിച്ചതോടെയാണ് ഉത്തരാഖണ്ഡില്‍ രാഷ്ട്രീയ പ്രതിസന്ധി രൂപപ്പെട്ടത്.തുടര്‍ന്ന് ഉത്തരാഖണ്ഡില്‍ കേന്ദ്രം രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തി. എന്നാല്‍, ഹൈകോടതി രാഷ്ട്രപതി ഭരണം പിന്നീട് റദ്ദു ചെയ്തു. ഇതിനെതിരെ കേന്ദ്രം നല്‍കിയ അപ്പീലില്‍ ഹൈകോടതി വിധി സുപ്രീം കോടതി തല്‍ക്കാലം മരവിപ്പിച്ചിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.