പാര്‍ലമെന്‍റ് മാര്‍ച്ച് സോണിയയും രാഹുലും മന്‍മോഹന്‍ സിങും അറസ്റ്റ് വരിച്ചു.
text_fieldsന്യൂഡല്‍ഹി: രാജ്യത്ത് ജനാധിപത്യം സംരക്ഷിക്കുക എന്ന ആവശ്യമുന്നയിച്ച് കോണ്‍ഗ്രസ്സിന്‍െറ നേതൃത്വത്തില്‍ പാര്‍ലമെന്‍റിലേക്ക് നടത്തിയ മാര്‍ച്ച് പോലീസ് തടഞ്ഞു. നിരോധന ഉത്തരവ് ലംഘിച്ചതിനെ തുടര്‍ന്ന് മാര്‍ച്ചിന് നേതൃത്വം കൊടുത്ത കോണ്‍ഗ്രസ്സ് പ്രസിഡണ്ട് സോണിയ ഗാന്ധി, വൈസ് പ്രസിഡണ്ട് രാഹുല്‍ ഗാന്ധി,മന്‍മോഹന്‍ സിങ്, മറ്റു നേതാക്കളായ ആന്‍റണി,ഗുലാം നബി ആസാദ് എന്നിവര്‍ അറസ്റ്റു വരിച്ചു.അറസ്റ്റിലായ ഇവരെ പാര്‍ലമെന്‍റ് സ്ട്രീറ്റ് പോലീസ് സറ്റേഷനിലേക്ക് കൊണ്ടു പോയി .
തുടര്‍ന്ന് നേതാക്കളെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ പോലീസ് സറ്റേഷന് മുന്നില്‍ പ്രതിഷേധം സംഘടിപ്പിച്ചു.പിന്നീട് ഇവരെ വിട്ടയക്കുകയും ചെയ്തു.ജാതിയുടേയും മതത്തിന്‍േറയും പേരില്‍ ബി.ജെ.പി ജനങ്ങളെ ഭിന്നിപ്പിക്കുകയാണെന്ന് സോണിയ ഗാന്ധി പറഞ്ഞു.ജനാധിപത്യത്തെ അടിച്ചമര്‍ത്തുന്ന നിലപാടാണ് മോദിയുടേത്. സി.ബി.ഐയേയും എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേയും കേന്ദ്രസര്‍ക്കാര്‍ ദുരുപയോഗം ചെയ്യുകയാണെന്നും സോണിയ കൂട്ടിച്ചേര്‍ത്തു.വരള്‍ച്ചയെ പ്രതിരോധിക്കുന്നതിലും കര്‍ഷകര്‍ക്ക് സഹായകരമായ നടപടികള്‍ കൈ കൊള്ളുന്നതിലും കേന്ദ്രസര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.