അഗസ്റ്റ വെസ്റ്റ്ലൻഡിന് കരാർ ലഭിക്കാൻ യു.പി.എ സഹായിച്ചു –പരീകർ
text_fieldsന്യൂഡൽഹി: വി.വി.െഎ.പി കോപ്ടർ ഇടപാട് കരാർ അഗസ്റ്റവെസ്റ്റ്ലൻഡിനു തന്നെ ലഭിക്കാൻ യുപിഎ സർക്കാർ എല്ലാവിധ സഹായവും ചെയ്തുകൊടുത്തെന്ന് പ്രതിരോധമന്ത്രി മനോഹർ പരീകർ. അഴിമതിയുടെ ഗുണഭോക്താക്കളായ എല്ലാവരെയും പിന്തുടർന്ന് പിടികൂടുമെന്നു അദ്ദേഹം പറഞ്ഞു. അഗസ്റ്റവെസ്റ്റ്ലൻഡ് ഇടപാടുമായി ബന്ധപ്പെട്ട് ലോക്സഭയിൽ നടന്ന ശ്രദ്ധക്ഷണിക്കൽ പ്രമേയത്തിന് മറുപടി പറയുകയായിരുന്നു മനോഹർ പരീകർ.
‘അഗസ്റ്റവെസ്റ്റ്ലൻഡ് അഴിമതിക്കേസിൽ ഇതുവരെ പ്രതിചേർക്കപ്പെട്ട വ്യോമസേന മുൻ േമധാവി എസ്.പി ത്യാഗിയും അഭിഭാഷകനായ ഗൗതം ഖെയ്താനും ചെറുമീനുകളാണ് അഴിമതി പ്രവാഹത്തിൽ കൈ മുക്കുക മാത്രമാണ് അവർ ചെയ്തത്. എന്നാൽ അഴിമതിയുടെ പുഴ എങ്ങോട്ടാണ് ഒഴുകിയതെന്ന് കണ്ടുപിടിക്കും –പരീക്കർ കൂട്ടിച്ചേർത്തു.
കരാർ അഗസ്റ്റവെസ്റ്റ്ലൻഡിന് ലഭിക്കാൻ എല്ലാ സഹായവും ചെയ്ത യു.പി.എ സർക്കാർ, ഇടപാടിലെ അഴിമതി പുറത്തുവന്നതിനെ തുടർന്ന് സ്വീകരിച്ച നടപടികൾ ഫലപ്രദമായിരുന്നില്ല. സാഹചര്യങ്ങളുടെ സമ്മർദം മൂലമാണ് അന്ന് സർക്കാർ നടപടിയെടുരത്തതെന്നും പരീക്കർ പറഞ്ഞു. മനോഹർ പരീക്കറിെൻറ പരോക്ഷ ആരോപണങ്ങളെ തുടർന്ന് കോൺഗ്രസ് അംഗങ്ങൾ ലോക്സഭയിൽ നിന്ന് ഇറങ്ങിപ്പോയി. ആരുടെയും പേര് പരാമർശിക്കാതിരുന്നിട്ടും കോൺഗ്രസ് ഇതിനെക്കുറിച്ച് അസ്വസ്ഥമാവുന്നത് അഴിമതി പണം ആർക്കാണ് ലഭിച്ചതെന്ന് അറിയാവുന്നതുകൊണ്ടാണെന്നും പരീക്കർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.