തെളിവില്ല; ഭീകരവാദബന്ധം ആരോപിച്ച് പിടികൂടിയ നാലു പേരെ വിട്ടു
text_fieldsന്യൂഡല്‍ഹി: ഭീകരവാദബന്ധം ആരോപിച്ച് ഡല്‍ഹി പൊലീസ് കസ്റ്റഡിയിലെടുത്തവരില്‍ നാലു പേരെ വിട്ടു. ഡല്‍ഹിയില്‍ സ്ഫോടനം നടത്താനൊരുങ്ങിയ ഭീകരസംഘടന ജയ്ശെ മുഹമ്മദിന്‍െറ കണ്ണികളെന്നാരോപിച്ചാണ് ഇവരെ മേയ് മൂന്നിന് കസ്റ്റഡിയിലെടുത്തത്. നാലു ദിവസം ചോദ്യംചെയ്ത ശേഷമാണ് വിട്ടത്. ഇവര്‍ക്കെതിരെ തെളിവ് കണ്ടത്തൊന്‍ കഴിഞ്ഞില്ളെന്ന് പൊലീസ് സ്പെഷല്‍ സെല്‍ വൃത്തങ്ങള്‍ പറഞ്ഞു.
വിട്ടയച്ച നാലു പേരുള്‍പ്പെടെ 13 പേരെയാണ് അറസ്റ്റ്ചെയ്തത്. ഇതില്‍ മൂന്നു പേരെ കോടതിയില്‍ ഹാജരാക്കി. ആറു പേര്‍ കസ്റ്റഡിയിലാണ്. ഡല്‍ഹി ലോധി റോഡിലെ സ്പെഷല്‍ സെല്‍ ആസ്ഥാനത്ത് ഇവരെ ചോദ്യംചെയ്യുകയാണ്.
പാകിസ്താനില്‍ നിന്നുള്ളവരുടെ സഹായത്തോടെ ഡല്‍ഹിയില്‍ വിവിധ ഇടങ്ങളില്‍ സ്ഫോടനം നടത്താനുള്ള ഒരുക്കത്തിനിടെയാണ് ഇവരെ പിടികൂടിയതെന്നാണ് ഡല്‍ഹി പൊലീസ് നേരത്തേ അറിയിച്ചത്. ഇവരില്‍നിന്ന് സ്ഫോടകവസ്തു ശേഖരം കണ്ടെടുത്തുവെന്നും പറഞ്ഞിരുന്നു.
ജമ്മു-കശ്മീര്‍ സര്‍ക്കാറിന്‍െറ കീഴടങ്ങല്‍ പദ്ധതി പ്രകാരം കീഴങ്ങി പാക്അധീന കശ്മീരില്‍നിന്ന് നേപ്പാള്‍ വഴി ഇന്ത്യയിലത്തെിയ ലിയാഖത്ത് എന്ന കശ്മീര്‍ സ്വദേശിയെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഹോളി ആഘോഷത്തിനിടെ ഉത്തരേന്ത്യയില്‍ ആക്രമണം നടത്താനാണ് ലിയാഖത്ത് വന്നതെന്നായിരുന്നു പൊലീസ് പറഞ്ഞത്. സംഭവം വിവാദമായതോടെ കേസ് ഏറ്റെടുത്ത എന്‍.ഐ.എ ഡല്‍ഹി പൊലീസ് തിരക്കഥ തള്ളുകയും ലിയാഖത്തിനെ വെറുതെവിടുകയും ചെയ്തു. കേസുകള്‍ കോടതിയില്‍ പരാജയപ്പെട്ടതും ലിയാഖത്ത് സംഭവവും ഡല്‍ഹി പൊലീസിനുണ്ടാക്കിയ നാണക്കേടിന്‍െറ പശ്ചാത്തലത്തില്‍ കൂടിയാണ് ജയ്ശെ ബന്ധം ആരോപിച്ച് പിടികൂടിയവരില്‍ നാലു പേരെ വിട്ടയച്ചത്.
ഭീകരവാദബന്ധം ആരോപിച്ച് ഡല്‍ഹി പൊലീസ് സ്പെഷല്‍ സെല്‍ അറസ്റ്റ്ചെയ്ത് കുറ്റപത്രം സമര്‍പ്പിച്ച കേസുകളില്‍ പലതിലും കോടതി പ്രതികളെ നിരപരാധികളെന്നുകണ്ട് വിട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.