എല്ലാറ്റിനും ഇനി 112
text_fieldsന്യൂഡല്‍ഹി: അടിയന്തര ഘട്ടങ്ങളില്‍ സഹായം തേടുന്നതിനുള്ള എമര്‍ജന്‍സി നമ്പര്‍ ഏകീകരിക്കുന്നു. 112 എന്നതാണ് പുതിയ എമര്‍ജന്‍സി നമ്പര്‍. 2017 ജനുവരി ഒന്നു മുതല്‍ നമ്പര്‍ പ്രവര്‍ത്തനക്ഷമമാകും. നിലവില്‍ പൊലീസിന്‍െറ സഹായത്തിന് 100, അഗ്നിശമന സേനയുടെ സേവനത്തിന് 101, ആംബുലന്‍സ് ലഭിക്കാന്‍ 102 എന്നീ നമ്പറുകളിലേക്കാണ് വിളിക്കേണ്ടത്. ഇനി എല്ലാറ്റിനും കൂടി 112ല്‍ വിളിച്ചാല്‍ മതി.പുതിയ എമര്‍ജന്‍സി നമ്പര്‍ നിലവില്‍വന്ന് ഒരു വര്‍ഷത്തിനകം 100, 101, 102 എന്നീ എമര്‍ജന്‍സി നമ്പറുകള്‍ ഇല്ലാതാവും. രാജ്യത്ത് എവിടെനിന്നും 112ല്‍ വിളിക്കാം. ലാന്‍ഡ് ലൈനില്‍നിന്നും മൊബൈലില്‍നിന്നും ഒരുപോലെ സേവനം ലഭിക്കും. മൊബൈലില്‍നിന്ന് എസ്.എം.എസ് അയച്ചും സഹായം തേടാം. 112ലേക്ക് വിളിക്കുന്ന കാളുകള്‍ തൊട്ടടുത്ത ഹെല്‍പ് സെന്‍ററിലാണ് ലഭിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.