മോദിയുടെ ഡിഗ്രി സർട്ടിഫിക്കറ്റ് പരിശോധിക്കാൻ എ.എ.പി സംഘം ഡൽഹി സർവകലാശാലയിൽ
text_fieldsന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഡിഗ്രി സർട്ടിഫിക്കറ്റുകൾ ബി.ജെ.പി കഴിഞ്ഞദിവസം പുറത്തുവട്ടതിന് പിന്നാലെ ഇവ പരിശോധിക്കുന്നതിനായി ആം ആദ്മി പാർട്ടി സംഘം ഡൽഹി സർവകലാശാലയിലെത്തി. എ.എ.പി നേതാക്കളായ അശുതോഷ് സഞ്ജയ് സിങ് എന്നിവരടങ്ങുന്ന സംഘമാണ് സർവകലാശാലയിലെത്തിയത്. സർവകലാശാല വൈസ് ചാൻസലറെ കാണാനാണ് പാർട്ടി നേതാക്കളുടെ തീരുമാനം. സര്‍ട്ടിഫിക്കറ്റുകള്‍ പുറത്തുവിട്ട ബി.െജ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായോടും ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയോടും കൂടെ വരാന്‍ എ.എ.പി ആവശ്യപ്പെട്ടിട്ടുണ്ട്.
സർട്ടിഫിക്കറ്റുകൾ പുറത്ത് വിട്ടതിന് പിന്നാലെ അവ വ്യാജമാണെന്ന് എ.എ.പി വ്യക്തമാക്കിയിരുന്നു. സർട്ടിഫിക്കറ്റുകളിൽ വ്യത്യസ്ത പേരുകളാണ് രേഖപ്പെടുത്തിയതെന്നും അത് വ്യജമാണെന്നതിന്‍റെ തെളിവാണെന്നും എ.എ.പി ആരോപിച്ചിരുന്നു.
മോദിയുടെ ബി.എ ബിരുദം സംബന്ധിച്ച വിശദ വിവരം വെബ്സൈറ്റില്‍ വെളിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ഡല്‍ഹി യൂനിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ക്ക് കത്തയച്ചതിനെ തുടർന്നാണ് സംഭവം വിവാദമായത്. മോദിയുടെ ബിരുദവുമായി ബന്ധപ്പെട്ട രേഖകള്‍ സുരക്ഷിതമായി വെക്കണമെന്നും അവ വെബ്സൈറ്റിലൂടെ പരസ്യപ്പെടുത്തണമെന്നും കെജ്രിവാള്‍ ആവശ്യപ്പെട്ടിരുന്നു.
2014ലെ പൊതു തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതിന് നല്‍കിയ സത്യവാങ്മൂലത്തില്‍ നരേന്ദ്ര മോദി ഡല്‍ഹി സർവകലാശായില്‍ നിന്ന് ബി.എയും ഗുജറാത്ത് സർവകലാശാലയില്‍ നിന്ന് എം.എയും പാസായതായി പറയുന്നുണ്ട്. ഈ രണ്ട് വാദങ്ങളും തെറ്റാണെന്നാണ് ആരോപണം. ഇതിനെ തുടർന്നാണ് കഴിഞ്ഞദിവസം ബി.ജെ.പി മോദിയുടെ സർട്ടിഫിക്കറ്റുകൾ പുറത്തുവിട്ടത്. 1978ലെ മാര്‍ക്ക് ലിസ്റ്റാണ് ബി.ജെ.പി നേതാക്കള്‍ പ്രദര്‍ശിപ്പിച്ചത്. എന്നാല്‍, ഡിഗ്രി സര്‍ട്ടിഫിക്കറ്റ് 1979ലേതാണ്. ബി.എ മാര്‍ക്ക് ഷീറ്റില്‍ നരേന്ദ്രകുമാര്‍ ദാമോദര്‍ദാസ് മോദി എന്നാണെങ്കില്‍ ബിരുദ സര്‍ട്ടിഫിക്കറ്റില്‍ ഇത് നരേന്ദ്ര ദാമോദര്‍ദാസ് മോദി എന്നാണ്. മോദി എന്ന് എഴുതിയിരിക്കുന്നതുപോലും പല സര്‍ട്ടിഫിക്കറ്റുകളിലും വ്യത്യസ്ത രീതിയിലാണ്. ബി.എ പരീക്ഷ പരാജയപ്പെട്ടയാളാണ് മോദി. വ്യാജ സര്‍ട്ടിഫിക്കറ്റ് തയാറാക്കുന്നത് ക്രിമിനില്‍ കുറ്റമാണെന്നും മോദിയും ഷായും ജെയ്റ്റ്ലിയും ജനങ്ങളോട് മാപ്പുപറയണമെന്നും എ.എ.പി നേതാക്കള്‍ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.