എന്‍.ജി.ഒകളെ ഭീഷണിപ്പെടുത്തി പണം തട്ടി: ആഭ്യന്തര വകുപ്പ് അണ്ടര്‍സെക്രട്ടറിക്കെതിരെ സി.ബി.ഐ കേസ്
text_fieldsന്യൂഡല്‍ഹി: വിദേശ സംഭാവനാ നിയന്ത്രണചട്ടത്തിനു കീഴില്‍ രജിസ്റ്റര്‍ ചെയ്ത സന്നദ്ധ സംഘടനകളെ നോട്ടീസ് അയച്ച് ഭീഷണിപ്പെടുത്തി പണം തട്ടിയ ആഭ്യന്തര വകുപ്പ് അണ്ടര്‍ സെക്രട്ടറി ആനന്ദ് ജോഷിക്കെതിരെ സി.ബി.ഐ കേസ്. ടീസ്റ്റ സെറ്റല്‍വാദിന്‍െറ രണ്ട് എന്‍.ജി.ഒക്ക് അയച്ച നോട്ടീസിന് അവര്‍ നല്‍കിയ മറുപടിയടക്കമുള്ള ഫയല്‍ നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ റെയ്ഡിലാണ് അണ്ടര്‍ സെക്രട്ടറിയുടെ തിരിമറി കണ്ടത്തെിയത്. വിദേശ സംഭാവനാ നിയന്ത്രണചട്ടം ലംഘിച്ചെന്നും നടപടി സ്വീകരിക്കുമെന്നും ഭീഷണിപ്പെടുത്തി ആനന്ദ് ജോഷി നിരവധി സന്നദ്ധ സംഘടനകളില്‍നിന്ന് പണമായും വസ്തുക്കളായും സാമ്പത്തിക നേട്ടമുണ്ടാക്കിയതായും ആരോപണമുണ്ട്.
നേരത്തേ ടീസ്റ്റ സെറ്റല്‍വാദിന്‍െറ രണ്ട് എന്‍.ജി.ഒകള്‍ക്കും ഇത്തരത്തില്‍ ഭീഷണി നോട്ടീസ് അയച്ചിരുന്നു. ടീസ്റ്റയുടെ സബ്രാങ് ട്രസ്റ്റിന്‍െറ ലൈസന്‍സ് 2015 സെപ്റ്റംബര്‍ ഒമ്പതിന് റദ്ദാക്കി.180 ദിവസത്തിനുള്ളില്‍ വിശദീകരണം നല്‍കിയില്ളെങ്കില്‍ എഫ്.സി.ആര്‍.എ രജിസ്ട്രേഷന്‍ റദ്ദാക്കുമെന്നറിയിച്ചതിനെ തുടര്‍ന്ന് അവര്‍ ഒക്ടോബറില്‍ തന്നെ വിശദീകരണം നല്‍കുകയായിരുന്നു. എന്നാല്‍, ടീസ്റ്റയുടെ മറുപടി അടക്കമുള്ള ഫയല്‍ നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ്, ആനന്ദ് ജോഷിയാണ് ഫയല്‍ എടുത്തു മാറ്റിവെച്ചതെന്ന് കണ്ടത്തെിയത്. ഇതിനത്തെുടര്‍ന്ന് ആഭ്യന്തര മന്ത്രാലയം കേസ് സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.