പണം കൊടുത്ത് വാര്‍ത്ത നല്‍കുന്നത് തടയാനുള്ള നടപടി ചര്‍ച്ചയിലൂടെ –കേന്ദ്ര സര്‍ക്കാര്‍
text_fieldsന്യൂഡല്‍ഹി: പണം കൊടുത്ത് വാര്‍ത്ത നല്‍കുന്നത് വ്യാപകമായ പശ്ചാത്തലത്തില്‍ ഇതിനെതിരെ കേന്ദ്ര സര്‍ക്കാര്‍ കര്‍ശന നടപടി കൈക്കൊള്ളണമെന്ന് രാജ്യസഭ ഒന്നടങ്കം ആവശ്യപ്പെട്ടു. ഇതത്തേുടര്‍ന്ന് പണം നല്‍കിയ വാര്‍ത്തകള്‍ തടയാന്‍ പാര്‍ലമെന്‍റില്‍ ചര്‍ച്ച ചെയ്ത് നടപടിക്രമം തയാറാക്കാമെന്ന് കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രി കൂടിയായ അരുണ്‍ ജെയ്റ്റ്ലി രാജ്യസഭയെ അറിയിച്ചു.
ബി.ജെ.പി നേതാവ് വിജയ് ഗോയല്‍ ശൂന്യവേളയില്‍ ഉന്നയിച്ച വിഷയത്തെ പിന്തുണച്ച് കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മ, സി.പി.എം നേതാവ് സീതാറാം യെച്ചൂരി, ജനതാദള്‍ യു നേതാവ് ശരദ് യാദവ്, സമാജ്വാദി പാര്‍ട്ടി നേതാവ് നരേഷ് അഗര്‍വാള്‍ തുടങ്ങിയവര്‍ ഒന്നടങ്കം രംഗത്തുവരുകയായിരുന്നു.
വിഷയത്തില്‍ ഹ്രസ്വ ചര്‍ച്ചക്ക് കേന്ദ്ര സര്‍ക്കാര്‍ തയാറാണെന്ന് പറഞ്ഞിട്ടും തൃപ്തരാകാതിരുന്ന പ്രതിപക്ഷം സഭയിലുള്ള വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രി മറുപടി നല്‍കണമെന്ന് ആവശ്യപ്പെട്ടു. പരസ്യങ്ങളും പണം നല്‍കിയ വാര്‍ത്തകളും തമ്മിലുള്ള വ്യത്യാസം തിരിച്ചറിയാത്ത തരത്തിലേക്ക് കാര്യങ്ങള്‍ എത്തിയിരിക്കുന്നുവെന്ന് ജെയ്റ്റ്ലി പറഞ്ഞു.
എന്നാല്‍, അതിന്‍െറ പേരില്‍ മാധ്യമങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തുന്നതിനോട് യോജിപ്പില്ളെന്നും ഇവ തടയുന്നതിന് എല്ലാ കക്ഷികളും ചര്‍ച്ച ചെയ്ത് നടപടിക്രമമുണ്ടാക്കുകയാണ് വേണ്ടതെന്നും ജെയ്റ്റ്ലി തുടര്‍ന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.