ഗോവധം: സംഘ്പരിവാര്‍ വാദവുമായി മുലായം ലോക്സഭയില്‍!
text_fieldsന്യൂഡല്‍ഹി: ഗോവധ വിഷയം ലോക്സഭയില്‍ ചര്‍ച്ചയാക്കാന്‍ മുലായം സിങ് യാദവിന്‍െറ വിഫലശ്രമം. ചോദ്യോത്തരവേളയില്‍ കന്നുകാലി സംരക്ഷണവുമായി ബന്ധപ്പെട്ട മറുപടിക്കിടെയാണ് മുലായം വിഷയം ഉന്നയിച്ചത്. രാജ്യത്ത് പശുക്കളുടെ എണ്ണം ഗണ്യമായി കുറയുകയാണെന്നും പശുക്കളെ കൊന്ന് അമേരിക്കയിലേക്കും മറ്റും കയറ്റി അയക്കുകയാണെന്നും മുലായം പറഞ്ഞു.
ഇത് വളരെ ഗൗരവത്തിലെടുക്കേണ്ട വിഷയമാണ്. വിശദമായി തന്നെ ചര്‍ച്ച ചെയ്യണം. നടപടിയും വേണം - മുലായം പറഞ്ഞു. ഗോവധവുമായി ബന്ധപ്പെട്ട് ഇത്തരം വാദങ്ങള്‍ പതിവായി ബി.ജെ.പിയുടെ ഭാഗത്തുനിന്നാണ് ഉയരാറുള്ളത്. സംഘ്പരിവാര്‍ വാദം അപ്പടി മുലായം സിങ് ഏറ്റുപാടിയത് സഭയിലുണ്ടായിരുന്ന സോണിയ ഗാന്ധി ഉള്‍പ്പെടെയുള്ളവരില്‍ ആശ്ചര്യമുളവാക്കി. രാജ്യവ്യാപകമായി ഗോവധ നിരോധം ആവശ്യപ്പെടുന്ന സംഘ്പരിവാര്‍ അണികളുടെ ആക്രമണത്തില്‍ രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ കൊലപാതകങ്ങള്‍ വരെ അരങ്ങേറിയത് ഏറെ ചര്‍ച്ചയായിരുന്നു.
രാജ്യത്തിന്‍െറ സഹിഷ്ണുത തകര്‍ക്കുന്ന സംഘ്പരിവാറിന്‍െറ പശുരാഷ്ട്രീയത്തിനെതിരെ മതേതര പാര്‍ട്ടികളും ചിന്തകരും രംഗത്തുണ്ട്. അവയൊന്നും പരാമര്‍ശിക്കാതെ വിട്ട മുലായം സിങ്ങിന് പക്ഷേ, ബി.ജെ.പി ബെഞ്ചില്‍ നിന്നുപോലും പിന്തുണ ലഭിച്ചില്ല. ഗോവധം ചര്‍ച്ചയാക്കാനുള്ള മുലായത്തിന്‍െറ ശ്രമം ദയനീയമായി പരാജയപ്പെടുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.