വരൾച്ച നേരിടാൻ ദുരിതാശ്വാസ നിധിയും പ്രേത്യക സേനയും രൂപീകരിക്കണം –സുപ്രീംകോടതി
text_fieldsന്യൂഡല്‍ഹി: വരള്‍ച്ചപോലുള്ള സാഹചര്യങ്ങള്‍ നേരിടാന്‍ ദുരന്ത ലഘൂകരണ ഫണ്ടിനും പ്രത്യേക സേനക്കും രൂപംനല്‍കാന്‍ സുപ്രീംകോടതി കേന്ദ്രസര്‍ക്കാറിനോടാവശ്യപ്പെട്ടു. ബിഹാര്‍, ഗുജറാത്ത്, ഹരിയാന തുടങ്ങിയ വരള്‍ച്ചബാധിത സംസ്ഥാനങ്ങളുമായി ഒരാഴ്ചക്കകം യോഗം നടത്തി സാഹചര്യം വിലയിരുത്താന്‍ കേന്ദ്ര കൃഷിമന്ത്രാലയത്തിനും കോടതി നിര്‍ദേശം നല്‍കി.
ദുരന്തനിവാരണ നിയമത്തിലെ വ്യവസ്ഥ നടപ്പാക്കാനും വരള്‍ച്ചബാധിതമായി പ്രഖ്യാപിക്കുന്നതിന് നിശ്ചിത സമയപരിധി വെക്കാനും ജസ്റ്റിസ് എം.ബി. ലോകൂര്‍ അധ്യക്ഷനായ ബെഞ്ച് കേന്ദ്രത്തോട് നിര്‍ദേശിച്ചു. ദുരന്തബാധിതരായ കര്‍ഷകര്‍ക്ക് ഫലപ്രദമായി സഹായം ലഭിക്കുന്നതിന് ദുരന്തനിവാരണ മാന്വല്‍ പരിഷ്കരിക്കണം. പ്രതിസന്ധി നേരിടാന്‍ ദേശീയപദ്ധതി തയാറാക്കണം. ദേശീയ ദുരന്തനിവാരണ സേനക്ക് പരിശീലനം നല്‍കണം. വരള്‍ച്ചപോലുള്ള സാഹചര്യങ്ങളില്‍ സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കേണ്ടത് കേന്ദ്രത്തിന്‍െറ ചുമതലയല്ളേയെന്നും സുപ്രീംകോടതി ആരാഞ്ഞു.
കര്‍ഷകര്‍ക്ക് നല്‍കുന്ന കുറഞ്ഞ നഷ്ടപരിഹാരത്തില്‍ അതൃപ്തിയറിയിച്ച കോടതി അത് പല കര്‍ഷകരെയും ആത്മഹത്യയിലേക്ക് നയിച്ചതായും നിരീക്ഷിച്ചു.
സ്വരാജ് അഭിയാന്‍ എന്ന സന്നദ്ധ സംഘടനയാണ് ഇതുസംബന്ധിച്ച് ഹരജി നല്‍കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.