മലയാളികളെ രക്ഷിക്കാൻ ആര് ചെലവ് വഹിച്ചു? മുഖ്യമന്ത്രിയോട് സുഷമയുടെ ചോദ്യം
text_fieldsന്യൂഡൽഹി: ആഭ്യന്തര യുദ്ധം തുടരുന്ന ലിബിയയിൽ നിന്ന് മലയാളികളെ തിരികെ എത്തിച്ച വിഷയത്തിൽ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് മറുപടിയുമായി കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. മലയാളികളടക്കം ആയിരത്തോളം ഇന്ത്യക്കാരെ തിരികെ എത്തക്കാൻ മുൻകൈ എടുത്തത് കേന്ദ്രസർക്കാരാണെന്ന് സുഷമ ട്വിറ്ററിൽ കുറിച്ചു. ഇതിനുള്ള ചെലവ് ആര് വഹിച്ചെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് സുഷമ ആവശ്യപ്പെട്ടു.
ലിബിയയിൽ നിന്ന് 29 കേരളീയരെ മോചിപ്പിക്കാൻ ചെലവായ പണം കേരളാ സർക്കാർ നൽകിയെന്നാണ് ഉമ്മൻചാണ്ടി അവകാശപ്പെട്ടത്. ഇറാഖ്, ലിബിയ, യമൻ എന്നീ രാജ്യങ്ങളിൽ നിന്നാണ് മലയാളികളെ നാട്ടിലെത്തിച്ചത്. ഇപ്പോഴത്തെ ഈ ചർച്ചക്ക് തുടക്കമിട്ടത് ഉമ്മൻചാണ്ടിയാണെന്നും സുഷമ സ്വരാജ് പറഞ്ഞു.
പുലർച്ചെ 3.34നാണ് യമനിലെ ഏദനിൽ തീവ്രവാദികളുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ട സിസ്റ്റർ സാലിയെ നാട്ടിലെത്തിച്ചത്. 90 ശതമാനത്തോളം ഇന്ത്യക്കാർ ഉറങ്ങുമ്പോഴായിരുന്നു രക്ഷാപ്രവർത്തനം. ഇന്ത്യൻ പൗരന്മാരെ രക്ഷപ്പെടുത്തുക എന്നത് നമ്മുടെ ഉത്തരവാദിത്തമാണെന്നും സുഷമ വ്യക്തമാക്കി.
Mr.Chandy - We evacuated thousands of Indians from Kerala from Iraq, Libya and Yemen. Who paid for them ?
— Sushma Swaraj (@SushmaSwaraj) May 12, 2016
Mr.Chandy - You started this debate - as to Who paid ? Not me. We always did this because this is our pious duty towards our citizens.
— Sushma Swaraj (@SushmaSwaraj) May 12, 2016
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.