ലോകത്തെ മലിന നഗരങ്ങളില്‍ ഗ്വാളിയറും പട്നയും
text_fieldsഡല്‍ഹി: ലോകാരോഗ്യസംഘടന പുറത്തുവിട്ട ലോകത്തെ ഏറ്റവും മലിനമായ നഗരങ്ങളുടെ പുതിയ പട്ടികയില്‍ ഡല്‍ഹി സ്ഥാനം മെച്ചപ്പെടുത്തി. പട്ടികയില്‍ ഡല്‍ഹി 11ാം സ്ഥാനത്താണുള്ളത്. എന്നാല്‍, ഇന്ത്യയിലെ മറ്റു നാലു നഗരങ്ങള്‍ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്്. ഗ്വാളിയോര്‍ (2), അലഹബാദ് (3), പട്ന (6), റായ്പുര്‍ (7) എന്നീ നഗരങ്ങളാണ് ലോകത്തെ ഏറ്റവും മലിനമായ 10 നഗരങ്ങളില്‍ ഇന്ത്യയില്‍നിന്ന് ഇടംപിടിച്ചിട്ടുള്ളത്.
പരിസ്ഥിതിമലിനീകരണം കുറക്കുന്നതിനായി ഡല്‍ഹി സര്‍ക്കാര്‍ ‘ഒറ്റയക്ക-ഇരട്ടയക്ക’ വാഹനനിയന്ത്രണമടക്കമുള്ള നടപടികള്‍ സ്വീകരിച്ചിരുന്നു. റിപ്പോര്‍ട്ട് സൂചിപ്പിച്ച് ഡല്‍ഹിക്ക് അഭിനന്ദനമര്‍പ്പിച്ച് മുഖ്യമന്ത്രി കെജ്രിവാള്‍ ട്വിറ്ററില്‍ കുറിച്ചു. എന്നാല്‍, 14 മില്യണിന് മുകളില്‍ ജനസംഖ്യയുള്ള മഹാനഗരങ്ങളില്‍ ഡല്‍ഹിയാണ് ഏറ്റവും മലിനമായ നഗരം. ഈജിപ്ത് തലസ്ഥാനം കൈറോയും ബംഗ്ളാദേശിലെ ധാക്കയുമാണ് തൊട്ടുപിന്നില്‍. ലോകത്തെ 80 ശതമാനം നഗരവാസികളും ശ്വസിക്കുന്നത് മലിനവായുവാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.2008 മുതല്‍ 2013 വരെ നടത്തിയ വിവരശേഖരണത്തിനൊടുവിലാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.