കനയ്യക്കെതിരെ ഭീഷണി; നവനിര്‍മാണ്‍ സേന നേതാവ് അറസ്റ്റില്‍
text_fieldsന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്റു യൂനിവേഴ്സിറ്റിയിലെ വിദ്യാര്‍ഥി നേതാക്കളായ കനയ്യ കുമാറിന്‍െറയും ഉമര്‍ ഖാലിദിന്‍െറയും തലയറുക്കുമെന്ന് ഭീഷണിയുയര്‍ത്തിയ ഉത്തര്‍പ്രദേശ് നവനിര്‍മാണ്‍ സേന നേതാവ് അമിത് ജനിയെ പൊലീസ് അറസ്റ്റ് ചെയ്തു.ഇരുവരുടെയും തലയറുക്കുമെന്ന് ഭീഷണിപ്പെടുത്തിക്കൊണ്ടുള്ള കത്തും നിറതോക്കും ഏപ്രില്‍ 15ന് ജെ.എന്‍.യുവിലേക്കുള്ള ബസില്‍ കണ്ടത്തെുകയായിരുന്നു. ബസ് ഡ്രൈവറാണ് പൊലീസില്‍ വിവരമറിയിച്ചത്.
സംഭവവുമായി ബന്ധപ്പെട്ട് ജനിയുടെ സഹോദരന്‍ സൗരഭിനെയും സുഹൃത്ത് സുലഭിനെയും ഡല്‍ഹിയില്‍നിന്ന് അറസ്റ്റ് ചെയ്തിട്ടുണ്ട്.ജനിക്കായി പൊലീസ് നേരത്തേ ലജ്പത് നഗറിലെ ഓഫിസിലും മറ്റു ചില സ്ഥലങ്ങളിലും റെയ്ഡ് നടത്തിയിരുന്നു. ജനി നേരത്തേ ഫേസ്ബുക് പോസ്റ്റിലൂടെയും കനയ്യ കുമാറിനെ ഭീഷണിപ്പെടുത്തിയിരുന്നു.കാമ്പസിനകത്ത് ആയുധങ്ങളുമായി തന്‍െറ ആളുകള്‍ ഉണ്ടെന്നായിരുന്നു പോസ്റ്റ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.