മന്ത്രിസഭയെ താഴെയിറക്കാനുള്ള നീക്കത്തില്‍ സുരക്ഷാ ഉപദേഷ്ടാവെന്ന് റാവത്ത്
text_fieldsഡറാഡൂണ്‍: സംസ്ഥാന മന്ത്രിസഭയെ താഴെയിറക്കാനുള്ള കേന്ദ്രനീക്കത്തില്‍ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനും പങ്കെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ഹരീഷ് റാവത്ത്. ഇ.ടി.വി നെറ്റ്വര്‍ക്കിന് നല്‍കിയ അഭിമുഖത്തിലാണ് റാവത്ത് ആരോപണം ഉന്നയിച്ചത്. നിയമസഭയിലെ വിശ്വാസ വോട്ടെടുപ്പിന് തൊട്ടുമുമ്പ് ഡോവലിന്‍െറ പുത്രന്‍ ശൗര്യ ഉത്തരാഖണ്ഡിലത്തെി കോണ്‍ഗ്രസ് എം.എല്‍.എമാരെ കണ്ടെന്നും അദ്ദേഹം ആരോപിച്ചു. സംസ്ഥാനത്ത് പാര്‍ട്ടിക്കുള്ളില്‍ വിമതരെ സൃഷ്ടിച്ചതില്‍ ഡോവലിന് നല്ല പങ്കുണ്ടെന്നും റാവത്ത് പറഞ്ഞു.
സുപ്രീംകോടതി വിധി കേന്ദ്രത്തിനുള്ള മുന്നറിയിപ്പാണ്. ഭാവിയില്‍ 356ാം വകുപ്പ് പ്രയോഗിക്കുംമുമ്പായി ബി.ജെ.പി സര്‍ക്കാര്‍ രണ്ടുവട്ടം ആലോചിക്കും. തെരഞ്ഞെടുപ്പ് നേരത്തേയാക്കേണ്ട കാര്യമില്ല. ഇപ്പോള്‍ ഭരണകക്ഷിക്ക് ആവശ്യത്തിന് ഭൂരിപക്ഷമുണ്ട്. രാഷ്ട്രീയ അനിശ്ചിതത്വത്തെ തുടര്‍ന്നുണ്ടായ രണ്ടു മാസത്തെ രാഷ്ട്രപതിഭരണം സംസ്ഥാനത്തിന് നഷ്ടമുണ്ടാക്കി. ഇനിയുള്ള ലക്ഷ്യം സംസ്ഥാനത്തിന്‍െറ വികസനമാണ്.തനിക്കെതിരെയുയര്‍ന്ന ആരോപണങ്ങളുടെ കൂടെ സമര്‍പ്പിച്ച ഒളികാമറ ദൃശ്യങ്ങള്‍ വ്യാജമായി സൃഷ്ടിച്ചതാണെന്നും അദ്ദേഹം പറഞ്ഞു.
മ്പത് കോണ്‍ഗ്രസ് അംഗങ്ങള്‍ കൂറുമാറിയതിനെ തുടര്‍ന്ന് മാര്‍ച്ച് 18നാണ് ഉത്തരാഖണ്ഡില്‍ ഭരണപ്രതിസന്ധിയുണ്ടായത്. തുടര്‍ന്ന് സര്‍ക്കാറിനെ പിരിച്ചുവിട്ട് രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്തി. സുപ്രീംകോടതിയുടെ നിര്‍ദേശപ്രകാരം നടന്ന വിശ്വാസ വോട്ടെടുപ്പിനെ തുടര്‍ന്നാണ് കഴിഞ്ഞ ദിവസം രാഷ്ട്രപതിഭരണം പിന്‍വലിച്ചതും റാവത്ത് വീണ്ടും മുഖ്യമന്ത്രിയായതും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.