പത്രപ്രവര്‍ത്തകരുടെ സുരക്ഷക്ക് നിയമം പാസാക്കണമെന്ന് പ്രസ് കൗണ്‍സില്‍
text_fieldsന്യൂഡല്‍ഹി: പത്രപ്രവര്‍ത്തകരുടെ സംരക്ഷണം ഉറപ്പാക്കുന്നതിനും അവര്‍ക്കു നേരെയുള്ള ആക്രമണങ്ങളുമായി ബന്ധപ്പെട്ട കേസുകള്‍ അതിവേഗ കോടതിയിലൂടെ തീര്‍പ്പാക്കുന്നതിനും പ്രത്യേകനിയമം പാസാക്കണമെന്ന് പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ ആവശ്യപ്പെട്ടു. ബിഹാറിലും ഝാര്‍ഖണ്ഡിലും പത്രപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട സാഹചര്യത്തിലാണ് പ്രസ് കൗണ്‍സില്‍ പ്രസ്താവനയിറക്കിയത്. ഇരുകൊലപാതകങ്ങളെയും അങ്ങേയറ്റം അപലപിക്കുന്നതായും അനുശോചനം രേഖപ്പെടുത്തുന്നതായും ചെയര്‍മാന്‍ റിട്ട. ജസ്റ്റിസ് ചന്ദ്രമൗലി കുമാര്‍ പ്രസാദ് പ്രസ്താവനയില്‍ പറഞ്ഞു.
പത്രപ്രവര്‍ത്തകര്‍ക്ക് നേരെയുള്ള ആക്രമണവുമായി ബന്ധപ്പെട്ട 96 ശതമാനം കേസുകളിലും യുക്തിപരമായ പരിഹാരം കാണാന്‍ തയാറാകുന്നില്ളെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. രാജ്യത്ത് കഴിഞ്ഞ നാലു മാസത്തിനിടെ മൂന്നു പത്രപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതും ഒരാള്‍ ജോലിക്കിടെ അപകടത്തില്‍ മരിച്ചതും ഗൗരവമായി കാണേണ്ട വിഷയമാണെന്നും അദ്ദേഹം പറഞ്ഞു.പത്രപ്രവര്‍ത്തകരുടെ സുരക്ഷക്കായി പ്രത്യേക നിയമം പാസാക്കണമെന്നും കേസുകള്‍ അതിവേഗ കോടതികള്‍ തീര്‍പ്പാക്കണമെന്നും പത്രപ്രവര്‍ത്തകരുടെ സുരക്ഷക്കായി പ്രസ് കൗണ്‍സില്‍ നിയമിച്ച സബ് കമ്മിറ്റിയാണ് നിര്‍ദേശിച്ചത്.
ജാര്‍ഖണ്ഡിലെ ഛത്ര ജില്ലയില്‍ വ്യാഴാഴ്ചയാണ് വാര്‍ത്താ ചാനലിലെ റിപ്പോര്‍ട്ടറായിരുന്ന അഖിലേഷ് പ്രതാപ് സിങ് അജ്ഞാതരുടെ വെടിയേറ്റ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച ബിഹാറില്‍ ദൈനിക് ഹിന്ദുസ്ഥാന്‍െറ ബ്യൂറോ ചീഫായിരുന്ന രാജ്ദേവ് രഞ്ജനും കൊല്ലപ്പെട്ടിരുന്നു. മേയ് ഒമ്പതിന് ഝാന്‍സിയില്‍ ജലതീവണ്ടിയുടെ ചിത്രമെടുക്കുന്നതിനിടെ രവി കനോജിയ എന്ന പത്രപ്രവര്‍ത്തകനും കൊല്ലപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.