Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 May 2016 12:00 AM GMT Updated On
date_range 6 April 2017 3:08 PM GMTകര്‍ണാടകയിലെ പക്ഷിപ്പനി: കേരളത്തില്‍നിന്നുള്ള പൗള്‍ട്രി ഉല്പന്നങ്ങള്ക്ക് തമിഴ്നാട്ടില്‍ നിരോധം
text_fieldsbookmark_border
കോയമ്പത്തൂര്‍: കര്‍ണാടകയില്‍ പക്ഷിപ്പനി കണ്ടത്തെിയതിനെ തുടര്‍ന്ന് കര്‍ണാടക, കേരളം എന്നീ സംസ്ഥാനങ്ങളില്‍നിന്നുള്ള പൗള്‍ട്രി ഉല്പന്നങ്ങള്ക്ക് തമിഴ്നാട് സര്‍ക്കാര്‍ നിരോധമേര്‍പ്പെടുത്തി. ഇരു സംസ്ഥാനങ്ങളിലെയും അതിര്‍ത്തി ചെക്പോസ്റ്റുകളില്‍ തമിഴ്നാട് മൃഗസംരക്ഷണ വകുപ്പിന്‍െറ പ്രത്യേക സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്
. കോഴി, താറാവ്, കാലി-കോഴി തീറ്റ, വളം, മുട്ട തുടങ്ങിയവയുടെ നീക്കമാണ് തടസ്സപ്പെടുക. ഇതര സംസ്ഥാനങ്ങളില്‍നിന്ന് തമിഴ്നാട് വഴി കേരളത്തിലേക്ക് കൊണ്ടുപോകുന്നതിനും നിയന്ത്രണം ഉണ്ടാവും. അതേസമയം, തമിഴ്നാട്ടില്‍നിന്ന് കേരളം, കര്‍ണാടക സംസ്ഥാനങ്ങളിലേക്ക് കോഴി, കോഴിമുട്ട തുടങ്ങിയവ കയറ്റുമതി ചെയ്യുന്നത് തുടരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story