മാധ്യമപ്രവര്‍ത്തകന്‍െറ കൊലപാതകം: മുന്‍ എം.എല്‍.എയുടെ പങ്ക് അന്വേഷിക്കുന്നു
text_fieldsസിവാന്‍ (ബിഹാര്‍): ഹിന്ദി പത്രമായ ‘ഹിന്ദുസ്ഥാനി’ലെ പത്രപ്രവര്‍ത്തകനായ രാജദിയോ രഞ്ജനെ കൊലപ്പെടുത്തിയ കേസില്‍ ആരെയും അറസ്റ്റ് ചെയ്യാന്‍ പൊലീസിനായില്ല. എന്നാല്‍, സംഭവത്തിനു പിന്നില്‍ മുന്‍ ആര്‍.ജെ.ഡി എം.എല്‍.എയും ഗുണ്ടാതലവനുമായ മുഹമ്മദ് ശഹാബുദ്ദീനിന്‍െറ പങ്ക് പൊലീസ് അന്വേഷിക്കുന്നുണ്ട്. കേസില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത മൂന്നുപേരില്‍ ഒരാളായ ഉപേന്ദ്ര സിങ്ങിന് ശഹാബുദ്ദീനുമായി അടുത്ത ബന്ധമുള്ളയാളാണ്.
ആര്‍.ജെ.ഡിയുടെ ദേശീയ എക്സിക്യൂട്ടിവ് അംഗമായ ശഹാബുദ്ദീന്‍ ശിവാന്‍ നിരവധി കേസുകളില്‍ ശിക്ഷിക്കപ്പെട്ട് സിവാന്‍ ജയിലില്‍ കഴിയുകയാണ്. 1990 മുതല്‍ 2005 വരെ, ശഹാബുദ്ദീന്‍ തടവിലായിരുന്ന കാലത്ത് അദ്ദേഹത്തിനുവേണ്ടി നിരവധി കൊലപാതകങ്ങള്‍ നടത്താന്‍ അനുയായികള്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ചെയ്തുനല്‍കിയിരുന്നത് ഉപേന്ദ്രസിങ്ങായിരുന്നു. സംഭവത്തെ തുടര്‍ന്ന് പ്രതിപഷം ശക്തമായ പ്രതിഷേധവുമായി രംഗത്തത്തെി. സംസ്ഥാനത്ത് ക്രമസമാധാന നില തകര്‍ന്നിരിക്കുകയാണെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് കുറ്റപ്പെടുത്തി.
അതിനിടെ, അയല്‍സംസ്ഥാനമായ ഝാര്‍ഖണ്ഡില്‍ കൊല്ലപ്പെട്ട മാധ്യപ്രവര്‍ത്തകന്‍ അഖിലേഷ് പ്രതാപ് സിങ്ങിന്‍െറ കുടുംബത്തിന് മുഖ്യമന്ത്രി രഘുഭര്‍ ദാസ് അഞ്ചുലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്‍െറ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഡി.ഐ.ജിയോട് ആവശ്യപ്പെടുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.