ആദായമുണ്ടാക്കുന്ന നിക്ഷേപകരെല്ലാം നികുതി നല്‍കിയേ തീരൂ –ജെയ്റ്റ്ലി
text_fieldsന്യൂഡല്‍ഹി: ആദായമുണ്ടാക്കുന്ന നിക്ഷേപകരെല്ലാം നികുതി നല്‍കിയേ തീരൂവെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി. മൗറീഷ്യസുമായുള്ള നികുതി കരാറിന്‍െറ പരിഷ്കരണം പ്രത്യക്ഷ വിദേശ നിക്ഷേപത്തെ ബാധിക്കില്ളെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ ആവശ്യത്തിന് കരുത്താര്‍ജിച്ച സാഹചര്യത്തില്‍ ഇനി നിക്ഷേപ പ്രോത്സാഹനത്തിനുവേണ്ടി നികുതിയിളവു വഴികള്‍ ആവശ്യമില്ല. ഇന്ത്യയിലേക്കുള്ള വിദേശനിക്ഷേപത്തിന്‍െറ പ്രധാന വഴികളിലൊന്നായ മൗറീഷ്യസുമായി പതിറ്റാണ്ടുകളായി തുടരുന്ന നികുതികരാറില്‍ മാറ്റം വരുത്തുന്നത് വിദേശനിക്ഷേപം നികുതിയിളവുള്ള മറ്റു രാജ്യങ്ങളിലേക്ക് മാറാനിടയാക്കുമെന്ന ഗൗരവമായ ആശങ്കകളൊന്നും നിലവിലില്ളെന്നും അദ്ദേഹം പറഞ്ഞു.
നികുതി കരാര്‍ പരിഷ്കരണം, കമ്പനികളുടെ ആസ്തികള്‍ മറ്റു കമ്പനികള്‍ക്ക് കൈമാറുകയും പിന്നീട് അതുതന്നെയോ അതിനുസമാനമായതോ തിരികെവാങ്ങുകയും ചെയ്യുന്ന ഫണ്ട് ‘റൗണ്ട് ട്രിപ്പിങ്’ തടയാനും രാജ്യത്തെ ഉപഭോഗം വര്‍ധിപ്പിക്കാനും ഉപകരിക്കും.
മൗറീഷ്യസുമായി 34 വര്‍ഷമായി തുടരുന്ന നികുതികരാറാണ് പരിഷ്കരിക്കുന്നത്. ഇതോടെ അടുത്ത ഏപ്രില്‍ മുതല്‍ മൗറീഷ്യസ് വഴി നടത്തുന്ന ഓഹരിനിക്ഷേപങ്ങള്‍ക്ക് മൂലധന നേട്ടത്തിന് നികുതിയടക്കേണ്ടിവരും. മൗറീഷ്യസുമായുള്ള കരാര്‍ വഴിയാണ് കഴിഞ്ഞ 15 വര്‍ഷത്തിനിടെ രാജ്യത്തെ വിദേശ നിക്ഷേപത്തിന്‍െറ മൂന്നിലൊന്നും എത്തിയത്. ഇന്ത്യയില്‍ നിക്ഷേപം നടത്തുന്ന മൗറീഷ്യസ് കേന്ദ്രമായ കമ്പനികളുടെ കാര്യത്തില്‍ കൂടുതല്‍ സുതാര്യതക്ക് കരാര്‍ പരിഷ്കരണം ഇടയാക്കുമെന്ന് ധന സഹമന്ത്രി ജയന്ത് സിന്‍ഹ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.