പുതുച്ചേരിയിലും തമിഴ്നാട്ടിലും കനത്ത പോളിങ്
text_fieldsന്യൂഡല്‍ഹി: കേരളത്തിന് പുറമെ വോെട്ടടുപ്പ് നടക്കുന്ന തമിഴ്നാട്ടിലും പുതുച്ചേരിയിലും കനത്ത പോളിങ്. തമിഴ്നാട്ടിൽ അഞ്ച് മണിയോടെ 71 ശതമാനം പോളിങ് രേഖപ്പെടുത്തി. 2011ലെ തെരഞ്ഞെടുപ്പില്‍ 75.3 ശതമാനം ആയിരുന്നു മൊത്തം പോളിങ്.
വോെട്ടടുപ്പിന് ഒരു മണിക്കൂർ മാത്രം ശേഷിക്കെ പുതുച്ചേരിയിൽ 80.17 ശതമാനമാണ് പോളിങ്.2011ല്‍ ഇവിടെ 86.2ശതമാനം ആയിരുന്നു മൊത്തം പോളിങ്. മാഹിയിൽ 75.85 ശതമാനം പോളിങ് രേഖപ്പെടുത്തി.
രണ്ട് മണ്ഡലങ്ങള്‍ ഒഴിച്ച് തമിഴ്നാട്ടില്‍ 232ഉം പുതുച്ചരേിയില്‍ 30ഉം മണ്ഡലങ്ങളില്‍ ആണ് വോട്ടെടുപ്പ് നടക്കുന്നത്. വോട്ടുപിടിക്കാന്‍ വ്യാപകമായി പണം വിതരണം ചെയ്തെന്ന് കണ്ടത്തെിയ സാഹചര്യത്തില്‍ അരുവാകുറിച്ചി, തഞ്ചാവൂര്‍ എന്നീ മണ്ഡലങ്ങളിലെ വോട്ടെടുപ്പ് ഈ മാസം 23ലേക്ക് മാറ്റിയിരുന്നു. സംസ്ഥാനത്തെ 234 മണ്ഡലങ്ങളില്‍ നിന്നായി നൂറു കോടിയിലേറെ അനധികൃത പണം പിടിച്ചെടുത്തിരുന്നു.
മഴയെ തുടര്‍ന്ന് കടലോര മേഖലയായ കൂടല്ലുര്‍,തഞ്ചാവൂര്‍,ദിണ്ഡിഗല്‍,മധുരൈ, നാഗപട്ടണം എന്നിവിടങ്ങളില്‍ തുടക്കത്തിൽ പോളിങ് മന്ദഗതിയിലായിരുന്നു. ഇവിടെ പോളിങ്നുള്ള സമയം നീട്ടുന്നതിനെ കുറിച്ച് അധികൃതര്‍ ആലോചിക്കുന്നുണ്ട്. മുഖ്യമന്ത്രി ജയലളിതയും ഡി.എം.കെ നേതാവ് കരുണാനിധിയും ഉണ്ടായിരുന്നു. സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത് സ്റ്റെല്ല മാരിസ് കോളജില്‍ വോട്ട് ചെയ്തു. തിരുനല്‍വേലി, തേനി ജില്ലകളിലെ വോട്ടിംഗ് യന്ത്രങ്ങളില്‍ സാങ്കേതിക തകരാര്‍ ഉണ്ടായതിനെ തുടര്‍ന്ന് വോട്ടെടുപ്പ് മുടങ്ങി. അര്‍ധ സൈനിക വിഭാഗമടക്കം 300റോളം കമ്പനി സൈന്യത്തെയാണ് തമിഴ്നാട്ടിൽ വിന്യസിച്ചിരിക്കുന്നത്.
പുതുച്ചേരിയില്‍ 30 അസംബ്ളി മണ്ഡലങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. നിയമഭയിലേക്ക് അവസാന ഘട്ട വോട്ടെടുപ്പ് നടക്കുന്ന പശ്ചിമ ബംഗാളിലും വോെട്ടടുപ്പ് പുരോഗമിക്കുകയാണ്. കൊല്‍ക്കത്തയില്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി. സൗരവ് ഗാഗംഗുലിയും വോട്ട് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.