അസം എക്സിറ്റ് പോള്‍: നാലെണ്ണം ബി.ജെ.പിക്കൊപ്പം; രണ്ടെണ്ണത്തില്‍ തൂക്കുസഭ
text_fieldsന്യൂഡല്‍ഹി: അസമില്‍ ബി.ജെ.പിയും സഖ്യകക്ഷികളും അധികാരത്തിലത്തെുമെന്ന് നാല് എക്സിറ്റ് പോളുകള്‍ പ്രവചിക്കുമ്പോള്‍ രണ്ട് ഏജന്‍സികള്‍ തൂക്കുസഭ വരുമെന്ന് അഭിപ്രായപ്പെടുന്നു. ഹിന്ദുവോട്ടുകളുടെ ഏകീകരണവും മുസ്ലിംവോട്ടുകളുടെ ഭിന്നിപ്പും ബി.ജെ.പിക്ക് നേട്ടവും കോണ്‍ഗ്രസിന് കോട്ടവുമുണ്ടാക്കിയെന്നാണ് എക്സിറ്റ് പോളുകള്‍ പറയുന്നത്. ഇന്ത്യാ ടുഡേ, എ.ബി.പി, ചാണക്യ, ന്യൂസ് നേഷന്‍ എന്നിവര്‍ ബി.ജെ.പിക്ക് വന്‍വിജയമെന്ന് പറയുമ്പോള്‍ സീ വോട്ടറും ഇന്ത്യാ ടി.വിയും ബി.ജെ.പി മുന്നണി കൂടുതല്‍ സീറ്റുകള്‍ നേടുമെങ്കിലും തൂക്കുസഭയാണ് പ്രവചിക്കുന്നത്.
ആകെ 126 സീറ്റുകളുള്ള അസമില്‍ ഭരിക്കാന്‍ 63 സീറ്റുകളാണ് വേണ്ടത്. എ.ബി.പി-നീല്‍സണ്‍ 81 ബി.ജെ.പിക്കും 33 കോണ്‍ഗ്രസിനും 10 എ.ഐ.യു.ഡി.എഫിനും രണ്ടെണ്ണം മറ്റുള്ളവര്‍ക്കുമാണ് പ്രവചിക്കുന്നത്. ന്യൂസ് നേഷന്‍ ബി.ജെ.പിക്ക് 63-67ഉം കോണ്‍ഗ്രസിന് 47 -51ഉം എ.ഐ.യു.ഡി.എഫിന് 7-11ഉം മറ്റുള്ളവര്‍ക്ക് ഒന്നുമില്ളെന്നുമാണ് പറയുന്നത്. ഇന്ത്യാ ടി.വി 53-61 ബി.ജെ.പി മുന്നണിക്കും 37-45 കോണ്‍ഗ്രസിനും 14-22 എ.ഐ.യു.ഡി.എഫിനും 6-14 മറ്റുള്ളവര്‍ക്കും പ്രവചിക്കുന്നു. ടുഡേസ് ചാണക്യയുടെ സര്‍വേയില്‍ 90 സീറ്റുകള്‍ വരെ ബി.ജെ.പിക്കും സഖ്യകക്ഷികള്‍ക്കും കിട്ടുമെന്ന് പ്രവചിക്കുമ്പോള്‍ കോണ്‍ഗ്രസിനെ 27ലും എ.ഐ.യു.ഡി.എഫിനെ ഒമ്പതിലും മറ്റുള്ളവരെ പൂജ്യത്തിലും നിര്‍ത്തുന്നു.
അതേസമയം, അസമില്‍ തൂക്കുസഭക്കുള്ള സാധ്യതയാണ് സീ വോട്ടര്‍ പ്രവചിക്കുന്നത്. ബി.ജെ.പിക്ക് 57ഉം കോണ്‍ഗ്രസിന് 41ഉം എ.ഐ.യു.ഡി.എഫിന് 18ഉം മറ്റുള്ളവര്‍ക്ക് 10ഉം സീറ്റുകള്‍ ലഭിക്കുമെന്നും സീ വോട്ടര്‍ വ്യക്തമാക്കുന്നു. ബി.ജെ.പിക്കും സഖ്യകക്ഷികള്‍ക്കുമായി 79 മുതല്‍ 93 വരെ സീറ്റുകള്‍ പ്രവചിക്കുന്ന ഈ സര്‍വേ കോണ്‍ഗ്രസിന്‍െറ സീറ്റുകള്‍ 26നും 33നുമിടയിലായിരിക്കുമെന്ന് അഭിപ്രായപ്പെടുന്നു. മുസ്ലിം പാര്‍ട്ടിയായ എ.ഐ.യു.ഡി.എഫിന് ആറ് മുതല്‍ 10 വരെ സീറ്റാണ് ഇന്ത്യാ ടുഡേ സര്‍വേ പ്രതീക്ഷിക്കുന്നത്.
ഹിന്ദുവോട്ടുകള്‍ ഏകീകരിച്ചതും മുസ്ലിംവോട്ടുകള്‍ ഭിന്നിച്ചതും ശക്തമായ ഭരണവിരുദ്ധവികാരവും ചേര്‍ന്നാണ് ബി.ജെ.പിക്ക് അധികാരത്തിലേക്കുള്ള വഴിയൊരുക്കുന്നതെന്നാണ് ഇന്ത്യാ ടുഡേ-ആക്സിസ് മൈ ഇന്ത്യ സര്‍വേ പറയുന്നത്.
വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ മുമ്പുണ്ടാകാത്ത വര്‍ഗീയ ധ്രുവീകരണമാണ് അസമില്‍ ഈ തെരഞ്ഞെടുപ്പിലുണ്ടായതെന്നും ഹിന്ദുവോട്ടുകള്‍ ഒന്നടങ്കം ബി.ജെ.പിക്കൊപ്പം നിന്നപ്പോള്‍ മുസ്ലിം വോട്ടുകള്‍ കോണ്‍ഗ്രസിനും എ.ഐ.യു.ഡി.എഫിനുമിടയില്‍ വിഭജിക്കപ്പെട്ടെന്നും സര്‍വേ വിലയിരുത്തുന്നു. പട്ടിക ജാതി-പട്ടികവര്‍ഗങ്ങള്‍, ഒ.ബി.സി വിഭാഗങ്ങള്‍, ഉന്നത ജാതിക്കാര്‍ തുടങ്ങി 60 ശതമാനം ഹിന്ദു വിഭാഗങ്ങള്‍ ബി.ജെ.പിക്കൊപ്പം നിന്നപ്പോള്‍ നാലിലൊന്ന് താഴ്ന്ന ജാതിക്കാര്‍ മാത്രമാണ് കോണ്‍ഗ്രസിനൊപ്പം നിന്നതെന്ന് സര്‍വേ വ്യക്തമാക്കുന്നു. മൂന്നിലൊന്ന് മുസ്ലിം ഭൂരിപക്ഷ മണ്ഡലങ്ങളുള്ള അസമില്‍ എ.ഐ.യു.ഡി.എഫ് കോണ്‍ഗ്രസിന്‍െറ തകര്‍ച്ചക്ക് കാരണമായെന്നും ഇന്ത്യാ ടുഡേ സര്‍വേ ചൂണ്ടിക്കാട്ടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.