അമർസിങിന് സമാജ് വാദി പാർട്ടി രാജ്യസഭ സീറ്റ് നൽകും
text_fieldsലഖ്നോ: മുതിർന്ന നേതാവ് അമർസിങിനെ രാജ്യസഭ സീറ്റിലേക്ക് സമാജ് വാദി പാർട്ടി തീരുമാനിച്ചു. സമാജ് വാദി പാർട്ടി പാർലമമെൻററി യോഗത്തിലാണ് തീരുമാനം. പാർട്ടിക്ക് ഏഴ് രാജ്യസഭ സീറ്റാണുള്ളത്.
പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനം, പാര്‍ട്ടിയുടെ സാമൂഹിക പ്രതിച്ഛായയ്ക്ക് മങ്ങലേല്‍പ്പിച്ചു എന്നീ ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ അമര്‍സിങ്ങിനെ 2009ൽ പാർട്ടിയിൽ നിന്നും പുറത്താക്കിയിരുന്നു. പിന്നീട് സ്വന്തം പാർട്ടി രൂപീകരിച്ച അദ്ദേഹം യു.പി നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുകയും ചെയ്തു. തുടർന്ന് രാഷ്ട്രീയ ലോക് ദൾ (ആർ.ജെ.ഡി)യിൽ ചേർന്ന് ലോക്സഭയിലേക്ക് മത്സരിക്കുകയും ചെയ്തിരുന്നു.
രാജ്യസഭ സീറ്റ് നൽകി എസ്.പി അമർസിങ്ങിനെ പാർട്ടിയിലേക്ക് മടക്കി കൊണ്ടുവരുമെന്ന് വാർത്തകളുണ്ടായിരുന്നു. എസ്.പി വിട്ട് കോൺഗ്രസിൽ പ്രവർത്തിച്ച് വരികയായിരുന്ന ബേനി പ്രസാദ് വർമയെ മുലായം വെള്ളിയാഴ്ച പാർട്ടിയിലേക്ക് തിരികെ കൊണ്ടുവന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.