സുരക്ഷാപരീക്ഷയില്‍ ഏഴ് കാറുകള്‍ക്ക് വട്ടപ്പൂജ്യം
text_fieldsന്യൂഡല്‍ഹി: മാരുതി, ഹ്യുണ്ടായി, മഹീന്ദ്ര, റെനോ എന്നിവയുടെ ജനപ്രിയ മോഡലുകള്‍ അടക്കം ഏഴ് ഇന്ത്യന്‍ കാറുകള്‍ ക്രാഷ് ടെസ്റ്റില്‍ (സുരക്ഷാ പരീക്ഷണം) പരാജയപ്പെട്ടു. മാരുതിയുടെ ഈകോ, സെലേറിയോ, ഹ്യുണ്ടായിയുടെ ഇയോണ്‍, മഹീന്ദ്രയുടെ സ്കോര്‍പ്പിയോ, റെനോയുടെ ക്വിഡിന്‍െറ മൂന്ന് വേരിയന്‍റുകള്‍ എന്നിവയാണ് ക്രാഷ് ടെസ്റ്റില്‍ പരാജയപ്പെട്ടത്.
മണിക്കൂറില്‍ 64 കിലോമീറ്റര്‍ വേഗത്തില്‍ നടത്തിയ ടെസ്റ്റില്‍ ഈ ഏഴ് കാറുകള്‍ക്കും ഒരു സ്റ്റാര്‍പോലും നേടാനായില്ല. ബ്രിട്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗ്ളോബല്‍ കാര്‍ അസസ്മെന്‍റ് പ്രോഗ്രാം (എന്‍.സി.എ.പി) ആണ് ടെസ്റ്റ് നടത്തിയത്.ക്രാഷ് ടെസ്റ്റില്‍ ഏഴ് കാറുകളും തകര്‍ന്നുതരിപ്പണമായി. ഡ്രൈവര്‍ സീറ്റില്‍പോലും എയര്‍ബാഗ് ഇല്ലാതെ ക്വിഡിന്‍െറ ചില മോഡലുകള്‍ വിപണിയിലിറക്കിയത് അതിശയിപ്പിക്കുന്നതായി എന്‍.സി.എ.പി സെക്രട്ടറി ജനറല്‍ ഡേവിഡ് വാര്‍ഡ് അഭിപ്രായപ്പെട്ടു. ക്വിഡിന്‍െറ നാല് വേരിയന്‍റുകളാണ് എയര്‍ബാഗുപോലുമില്ലാതെ വിപണിയിലുള്ളത്. ആര്‍.എക്സ്.ടി (ഒ) എന്ന മോഡലില്‍ മാത്രമാണ് എയര്‍ബാഗുള്ളത്. ഇയോണിന്‍െറ ഒരു വേരിയന്‍റ് ഒഴികെ ഒന്നിലും എയര്‍ബാഗില്ല. ക്രാഷ് ടെസ്റ്റിന്‍െറ മിനിമം മാനദണ്ഡങ്ങളെങ്കിലുമില്ലാതെ കാറുകള്‍ വിപണിയില്‍ ഇറക്കാന്‍ അനുവദിക്കരുതെന്നും മുന്നിലെ രണ്ട് സീറ്റുകളിലും എയര്‍ബാഗും ആന്‍റി ലോക് ബ്രേക്കിങ് സിസ്റ്റവും എല്ലാ വാഹനങ്ങളിലും നിര്‍ബന്ധമാക്കണമെന്നും ഡേവിഡ് വാര്‍ഡ് വ്യക്തമാക്കി.
കഴിഞ്ഞ മൂന്നു വര്‍ഷത്തിനുള്ളില്‍ ഇന്ത്യയില്‍നിന്നുള്ള 16 വാഹനങ്ങള്‍ എന്‍.സി.എ.പി ക്രാഷ് ടെസ്റ്റിന് വിധേയമാക്കിയെങ്കിലും ഫോക്സ് വാഗണും ടൊയോട്ടയും മാത്രമാണ് നാല് സ്റ്റാര്‍ നേടി സുരക്ഷാപരീക്ഷ പാസായത്. കനംകുറഞ്ഞ ബോഡി നിര്‍മിച്ച് ഭാരം കുറച്ച് ഇന്ധനക്ഷമത കൂട്ടുന്നതും അതുവഴി വില്‍പനയില്‍ മുന്നിലത്തൊനുമായി വാഹനനിര്‍മാതാക്കള്‍ നടത്തുന്ന മത്സരമാണ് സുരക്ഷ കുറഞ്ഞ വാഹനങ്ങള്‍ വിപണിയില്‍ ഇറങ്ങുന്നതിന് പ്രധാന കാരണമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.