രാജസ്ഥാനിലെ നവജാതശിശു ചികിത്സാ കേന്ദ്രങ്ങളില്‍ കഴിഞ്ഞ വര്‍ഷം മരിച്ചത് 5371 കുഞ്ഞുങ്ങള്‍
text_fieldsജയ്പുര്‍: രാജസ്ഥാനിലെ നവജാതശിശു ചികിത്സാ കേന്ദ്രങ്ങളില്‍ 2015-2016 വര്‍ഷത്തില്‍ 5371 കുഞ്ഞുങ്ങള്‍ മരിച്ചതായി കണക്കുകള്‍. കഴിഞ്ഞ ദിവസം അജ്മീറിലെ ആശുപത്രിയില്‍ നവജാതശിശുക്കളടക്കം ഏഴു കുട്ടികള്‍ മരിച്ച പശ്ചാത്തലത്തിലാണ് നടുക്കുന്ന വിവരം പുറത്തുവന്നത്. സംസ്ഥാനത്ത് വിവിധ ജില്ലകളിലായി 36 നവജാതശിശു ചികിത്സാ കേന്ദ്രങ്ങളാണുള്ളത്.
നവജാതശിശു മരണനിരക്ക് കുറക്കാന്‍ വേണ്ടി സ്ഥാപിച്ച ഈ കേന്ദ്രങ്ങളില്‍ ദിനംപ്രതി ശരാശരി 14 കുഞ്ഞുങ്ങള്‍ മരിക്കുന്നുണ്ടത്രെ. കഴിഞ്ഞവര്‍ഷം ആശുപത്രിയില്‍ പ്രവേശിപ്പിച്ച 64,630 കുഞ്ഞുങ്ങളില്‍ 5371 കുഞ്ഞുങ്ങള്‍ മരിച്ചു. ചികിത്സക്കായി ഈ കേന്ദ്രങ്ങളില്‍ നൂതന സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ടെങ്കിലും ഫലപ്രദമായ രീതിയില്‍ ഇവ ഉപയോഗിക്കുന്നില്ളെന്നാണ് വിലയിരുത്തല്‍. ആശുപത്രി ജീവനക്കാരുടെ അശ്രദ്ധയാണ് കഴിഞ്ഞയാഴ്ച കുഞ്ഞുങ്ങളുടെ മരണത്തിന് കാരണമെന്ന് ആക്ഷേപമുണ്ടായിരുന്നു. കുട്ടികളുടെ നില വഷളായിട്ടും വിദഗ്ധ ഡോക്ടര്‍മാരെ വിളിച്ചില്ളെന്ന് ബന്ധുക്കള്‍ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.