മലേഗാവിലെ പ്രതികളെ കുറ്റവിമുക്തരാക്കിയത് ഹേമന്ദ് കര്‍ക്കരയെ അപമാനിച്ചതിന് തുല്യം
text_fieldsമുംബൈ: മലേഗാവിലെ പ്രതികളെ കുറ്റവിമുക്തരാക്കിയതും പ്രതികള്‍ക്കെതിരെ ചുമത്തിയ മക്കോക്ക ഒഴിവാക്കിയതും ഹേമന്ദ് കര്‍ക്കരയെ അപമാനിച്ചതിന് തുല്യമാണെന്ന് മുന്‍ പൊലീസ് ഓഫീസറും കര്‍ക്കരയുടെ സഹപ്രവര്‍ത്തകനുമായിരുന്ന ജൂലിയോ റീബെറോ. ഹേമന്ദ് കര്‍ക്കരെ മലേഗാവ് സ്ഫേടനക്കേസിന്‍്റെ അന്വേഷണ ഘട്ടത്തില്‍ കൊല്ലപ്പെട്ടിരുന്നു. എ.ബി.വി.പി നേതാവായിരുന്ന പ്രജ്ഞാ സിങ് താക്കൂറിനെ ഒഴിവാക്കിയായിരുന്നു പിന്നീട് കേസ് ഏറ്റെടുത്ത എന്‍.ഐ.എ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. പ്രജ്ഞാ സിങിനും ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ ലഫ്റ്റനന്‍റ് കേണല്‍ ശ്രീകാന്ത് പുരോഹിതിനും എതിരായ തെളിവുകള്‍ എ.ടി.എസ് (ഭീകര വിരുദ്ധ സ്ക്വാര്‍ഡ്) കെട്ടിച്ചമച്ചതാണെന്നും എന്‍.ഐ.എ കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു.
സാക്ഷികളുടെ മേല്‍ സമ്മര്‍ദ്ധം ചെലുത്തിയാണ് എ.ടി.എസ് മൊഴികള്‍ ഉണ്ടാക്കിയതെന്നും എന്‍.ഐ.എ പറയുന്നു. ഇതിന്‍്റെ പശ്ചാത്തലത്തില്‍ ആണ് അന്വേഷണച്ചുമതല ഉണ്ടായിരുന്ന കര്‍ക്കരയെ ഈ രീതിയില്‍ അപമാനിക്കരുതായിരുന്നുവെന്ന് ജൂലിയോയുടെ പ്രതികരണം.മോദി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയതിന് ശേഷം പ്രതികളോട് മൃദു സമീപനം സ്വീകരിക്കാന്‍ ഇടപെടലുകള്‍ ഉണ്ടായതായി കേസിലെ സ്പെഷ്യല്‍ പബ്ളിക്ക് പ്രൊസിക്യൂട്ടര്‍ രോഹിണി സല്യാന്‍ വെളിപ്പെടുത്തിയിരുന്നു.
മക്കോക്ക പ്രകാരമുള്ള കുറ്റം നീക്കം ചെയ്യുന്നതോട് കൂടി പ്രജ്ഞാ സിങ് താക്കൂറും മറ്റു പ്രതികളും ഉടന്‍ തന്നെ ജയില്‍ മോചിതരാകും. 2008 സെപ്തംബറിലാണ് മഹാരാഷ്ട്രയിലെ മുസ്ലിം ഭൂരിപക്ഷമായ മലേഗാവില്‍ സ്ഫോടനം ഉണ്ടായത്. സ്ഫോടനത്തില്‍ എട്ട് പേര്‍ മരിക്കുകയും 75 പേര്‍ക്ക് പരിക്കേല്‍കുകയും ചെയ്തിരുന്നു. ആദ്യം സിമി പ്രവര്‍ത്തകരാണെന്ന് ആരോപിച്ച് നിരവധി മുസ്ലിം യുവാക്കളെ അറസ്റ്റ് ചെയ്തിരുന്നു. പിന്നീടാണ് സ്ഫോടനത്തിന് പിന്നില്‍ ഹിന്ദു തീവ്രവാദികള്‍ എന്ന് കേസന്വേഷിച്ച കര്‍ക്കരെയുടെ നേതൃത്വത്തിലുള്ള എ.ടി.എസ് കണ്ടത്തെിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.