ഗോധ്ര ട്രെയിൻ തീവെപ്പ്: മുഖ്യ ആസൂത്രകന്‍ 14 വര്‍ഷത്തിന് ശേഷം പിടിയില്‍
text_fieldsന്യൂഡല്‍ഹി: ഗുജറാത്തിലെ ഗോധ്രയിൽ സബർമതി എകസ്പ്രസ് ട്രെയിന് തീവെച്ച സംഭവത്തിെൻറ മുഖ്യ ആസൂത്രകനെന്ന് സംശയിക്കുന്ന ഫാറൂഖ് മുഹമ്മദ് ബന്ന 14 വര്‍ഷത്തിന് ശേഷം പിടിയിൽ. ഗുജറാത്തിലെ പഞ്ചമഹല്‍ ജില്ലയിലെ കാലോളില്‍നിന്ന് ഗുജറാത്ത് ഭീകരവിരുദ്ധ സ്ക്വാഡാണ് ബന്നയെ അറസ്റ്റ് ചെയ്തത്. ഏഴുപേരെ ഇനിയും പിടികൂടാനുണ്ടെന്ന് ഭീകരവിരുദ്ധ സംഘം ഐ.ജി ജെ.കെ. ബട്ട് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
2002 ഫെബ്രുവരി 27ന് ഗോധ്രയില്‍വെച്ച് സബര്‍മതി എക്സപ്രസ് ട്രെയിനിെൻറ എസ് 6 കോച്ചിന് തീപിടിച്ച് 59 പേരാണ് മരിച്ചത്. മരണപ്പെട്ടവരിൽ കൂടുതലും അയോധ്യയിൽ നിന്നും മടങ്ങിപ്പോകുകയായിരുന്ന കർസേവകരായിരുന്നു. തുടര്‍ന്ന് ഗുജറാത്തിലുണ്ടായ വർഗീയ കലാപത്തില്‍ 1200ലധികം പേർ മരിച്ചു. സംഭവശേഷം മുംബൈയിലേക്ക് ഒളിച്ചോടിയ ബന്ന അവിടെ വസ്തു കച്ചവടത്തിന്‍െറ ഇടനിലക്കാരനായി പ്രവര്‍ത്തിക്കുകയായിരുന്നു. തീവെപ്പിനുശേഷം പലയിടത്തായി അലഞ്ഞുനടന്നതിനുശേഷം 10 വര്‍ഷം മുമ്പാണ് ബന്ന അന്ധേരി ഈസ്റ്റിലെ ചേരിപ്രദേശത്ത് താമസമാക്കിയത്. ഗോധ്രയിലേക്ക് വരുന്നതിനിടെ രഹസ്യവിവരത്തിന്‍െറ അടിസ്ഥാനത്തില്‍ കാലോള്‍ നഗരത്തിലെ ടോൾ പ്ലാസയില്‍നിന്നാണ് പ്രതിയെ പിടികൂടിയത്.
സബര്‍മതി എക്സപ്രസ് ട്രെയിനിന് തീവെക്കാൻ ഗൂഢാലോചന നടത്തിയത് ഫാറൂഖ് മുഹമ്മദ് ബന്നയുടെ നേതൃത്വത്തിലാണെന്ന് ഭീകരവിരുദ്ധ സ്ക്വാഡ് പറയുന്നു. ഇതിനായി ഗോധ്ര റയിൽവെ സ്റ്റേഷന് സമീപം അമാന്‍ ഗെസ്റ്റ് ഹൗസില്‍ ബന്നയും സംഘവും യോഗം ചേര്‍ന്നെന്ന് എഫ്.ഐ.ആറില്‍ പറയുന്നു. ഗോധ്ര തീവെപ്പ് സമയത്ത് മുനിസിപ്പൽ കൗണ്‍സിലറായിരുന്നു ബന്ന. മറ്റൊരു കൗണ്‍സിലറായ ബിലാല്‍ ഹാജിയാണ് തീവെക്കാന്‍ നിര്‍ദേശം നല്‍കിയെന്നും ഭീകരവിരുദ്ധ സേന പറയുന്നു.
2011ല്‍ ഗോധ്ര കേസിലെ 11 പ്രതികള്‍ക്ക് പ്രത്യേക കോടതി വധശിക്ഷ വധിച്ചിരുന്നു. 20 പേരെ ജീവപര്യന്തം തടവിന് വിധിക്കുകയും 63 പേരെ കുറ്റമുക്തരാക്കുകയും ചെയ്തു. ഗുജറാത്ത് സര്‍ക്കാര്‍ നിയമിച്ച നാനാവതി കമീഷന്‍ തീവെപ്പ് അട്ടിമറിയാണെന്ന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എന്നാല്‍, സംഭവം അപകടമാണെന്നായിരുന്നു അന്നത്തെ കേന്ദ്ര സര്‍ക്കാര്‍ നിയമിച്ച യു.സി ബാനര്‍ജി കമീഷന്‍ കണ്ടത്തെിയത്. ഈ അന്വേഷണ കമീഷനെ കോടതി പിന്നീട് തള്ളിപ്പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.