പുതിയ ഡെന്‍റല്‍ കോളജുകള്‍ക്ക് അനുമതി നല്‍കില്ല
text_fieldsമുംബൈ: രാജ്യത്ത് പുതിയ ഡെന്‍റല്‍ കോളജുകള്‍ക്ക് അനുമതി നല്‍കേണ്ടെന്ന് ഡെന്‍റല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ തീരുമാനിച്ചു. മേഖലയിലെ തൊഴിലില്ലായ്മയാണ് കാരണം.
സര്‍ക്കാര്‍-സ്വകാര്യ ഉടമസ്ഥതയിലുള്ള 309 ഡെന്‍റല്‍ കോളജുകളില്‍നിന്ന് പ്രതിവര്‍ഷം 26,000 പേര്‍ പുറത്തിറങ്ങുന്നുണ്ട്. നിലവില്‍ രാജ്യത്ത് മൂന്ന് ലക്ഷം ദന്തഡോക്ടര്‍മാരുണ്ടെന്നാണ് അനൗദ്യോഗിക കണക്ക്. 2020 ആകുമ്പോഴേക്കും ലക്ഷത്തിലേറെ അധിക ഡോക്ടര്‍മാരുണ്ടാകും. ദന്തവൈദ്യം പഠിച്ചത്തെുന്നവര്‍ കടുത്ത തൊഴിലില്ലായ്മ നേരിടേണ്ടിവരുമെന്നതിലാണ് പുതിയ ഡെന്‍റല്‍ കോളജുകള്‍ അനുവദിക്കേണ്ടതില്ളെന്ന് ഈയിടെ നടന്ന കൗണ്‍സില്‍ യോഗം തീരുമാനിച്ചത്.
ആറ് സര്‍ക്കാര്‍ സ്ഥാപനങ്ങളടക്കം 28 ഡെന്‍റല്‍ കോളജുകളാണ് കേരളത്തിലുള്ളത്. ഇവിടെനിന്ന് പ്രതിവര്‍ഷം 2800ഓളം പേര്‍ പഠിച്ചിറങ്ങുന്നു. 29 കോളജുകളുള്ള തമിഴ്നാട്ടില്‍നിന്ന് 2770ഉം 44 സ്ഥാപനങ്ങളുള്ള കര്‍ണാടകയില്‍നിന്ന് 2960ഉം 36 കോളജുകളുള്ള മഹാരാഷ്ട്രയില്‍നിന്ന് 3160ഉം പേരും പ്രതിവര്‍ഷം പുറത്തിറങ്ങുന്നുണ്ട്. പുതുതായി പഠിച്ചിറങ്ങുന്നവര്‍ക്ക് തൊഴിലവസരങ്ങളില്ളെന്നും സ്വന്തമായി ക്ളിനിക് ആരംഭിക്കുന്നത് എളുപ്പമല്ളെന്നും ഇന്ത്യന്‍ ഡെന്‍റല്‍ കൗണ്‍സില്‍ മുന്‍ അധ്യക്ഷന്‍ ഡോ. മഹേഷ് വര്‍മ പറഞ്ഞു. ഡെന്‍റല്‍ കോളജുകളുടെ ആധിക്യം മേഖലയില്‍ തൊഴിലില്ലായ്മ സൃഷ്ടിച്ചെന്ന് ഇന്‍റര്‍നാഷനല്‍ ഓറല്‍ ഹെല്‍ത്ത് ജേണലില്‍ എഴുതിയ ലേഖനത്തില്‍ ഡോ. നമ്രത ഡാഗ്ളി പറയുന്നു. നിലവില്‍ ആവശ്യത്തിന് ഡെന്‍റല്‍ ക്ളിനിക്കുള്ളതിനാല്‍ സ്വകാര്യ ക്ളിനിക്കുകള്‍ക്ക് ഇനി സാധ്യതയില്ല. ദന്ത ആരോഗ്യത്തെക്കുറിച്ച് ബോധവാന്മാരല്ല എന്നതിനാല്‍ ഗ്രാമീണ മേഖലയില്‍ സ്വകാര്യ ക്ളിനിക് വിജയിക്കുകയുമില്ല. തൊഴിലില്ലായ്മമൂലം ദന്തഡോക്ടര്‍മാര്‍ മറ്റ് ജോലിയിലേക്ക് തിരിയുകയോ ആത്മഹത്യയില്‍ അഭയംതേടുകയോ ആണത്രെ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.