തോല്‍വി സ്ഥായിയല്ല –സോണിയ
text_fieldsന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പ് നടന്ന കേരളം, അസം, തമിഴ്നാട്, പശ്ചിമബംഗാള്‍ എന്നിവിടങ്ങളിലേറ്റ കനത്ത തോല്‍വിക്ക് മറുപടിയുമായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി.
ഒരു തോല്‍വിയും സ്ഥായിയല്ളെന്നും അടിസ്ഥാനതത്ത്വങ്ങള്‍ തകര്‍ത്ത് നേടുന്ന വിജയങ്ങള്‍ നിലനില്‍ക്കില്ളെന്ന് സോണിയ പറഞ്ഞു. മൂല്യങ്ങള്‍ കൈവിടാതിരുന്നാല്‍ വിജയം വരുമെന്നും അവര്‍ പറഞ്ഞു. ഭര്‍ത്താവ് മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 25ാം ചരമവാര്‍ഷിക ദിനത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു സോണിയ. ഇന്ത്യന്‍മണ്ണില്‍ ചിന്തിയ രാജീവിന്‍െറ ഓരോ രക്തത്തുള്ളിക്കും പകരമായി സാമൂഹിക ഐക്യം ഊട്ടിയുറപ്പിക്കാന്‍ നമ്മള്‍ പ്രവര്‍ത്തിക്കേണ്ടതുണ്ടെന്നും പാര്‍ട്ടി പ്രവര്‍ത്തകരോടായി അവര്‍ പറഞ്ഞു. യുവജനങ്ങള്‍ക്ക് രാജീവ് ഗാന്ധി നല്‍കിയ പ്രാമുഖ്യം സംബന്ധിച്ചും ടെലികോം വിപ്ളവത്തെയും സോണിയ പ്രകീര്‍ത്തിച്ചു.
സാധാരണജനങ്ങളുടെ ജീവിതത്തില്‍ ശാസ്ത്രവും ടെക്നോളജിയുംവഴി മാറ്റങ്ങള്‍ സൃഷ്ടിച്ചത് രാജീവാണ്, അദ്ദേഹത്തിന്‍െറ ധീരമായ കാല്‍വെപ്പുകളാണ് ഇന്ത്യയെ തലയുയര്‍ത്തി നിര്‍ത്താന്‍ പ്രാപ്തമാക്കിയത്. അസം, മിസോറാം, ഡാര്‍ജീലിങ് തുടങ്ങിയിടങ്ങളില്‍ സമാധാനം കൊണ്ടുവന്നത് രാജീവിന്‍െറ പ്രവര്‍ത്തനം മൂലമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.