മാലേഗാവ് കേസിലെ സാക്ഷിയുടെ തിരോധാനം: എ.ടി.എസ് ഉദ്യോഗസ്ഥരെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി
text_fieldsമുംബൈ: 2008ലെ മാലേഗാവ് സ്ഫോടന കേസ് സാക്ഷിയെ കാണാതായ സംഭവത്തില്‍ രണ്ട് മഹാരാഷ്ട്ര എ.ടി.എസ് ഉദ്യോഗസ്ഥരെ പ്രോസിക്യൂട്ട് ചെയ്യാന്‍ സി.ബി.ഐക്ക് മഹാരാഷ്ട്ര സര്‍ക്കാര്‍ അനുമതി നല്‍കുന്നു.
ഇന്‍സ്പെക്ടര്‍ രാജേന്ദ്ര ധൂലെ, അസിസ്റ്റന്‍റ് ഇന്‍സ്പെക്ടര്‍ രമേശ് മോറെ എന്നിവര്‍ക്കെതിരെയാണ് നടപടി. ഇന്ദോര്‍ സ്വദേശിയായ ദിലീപ് പഡിദാറിനെയാണ് കാണാതായത്. ബന്ധുക്കളുടെ പരാതിയെ തുടര്‍ന്ന് സി.ബി.ഐ അന്വേഷണത്തിന് മധ്യപ്രദേശ് ഹൈകോടതി ഉത്തരവിട്ടിരുന്നു. തുടര്‍ന്ന് അന്വേഷണം നടത്തിയ സി.ബി.ഐ കോടതിയില്‍ റിപ്പോര്‍ട്ടും സമര്‍പ്പിച്ചു. രാജേന്ദ്ര ധൂലെയും രമേശ് മോറെയും 2008 നവംബറില്‍ ദിലീപ് പഡിദാറിനെ തട്ടിക്കൊണ്ടുപോയി രഹസ്യകേന്ദ്രത്തില്‍ പാര്‍പ്പിക്കുകയായിരുന്നുവെന്നും മാലേഗാവ് സ്ഫോടനവുമായി ബന്ധപ്പെട്ട് കുറ്റം സമ്മതിപ്പിക്കുകയായിരുന്നു ലക്ഷ്യമെന്നുമാണ് സി.ബി.ഐ ആരോപിച്ചത്.
എ.ടി.എസ് ഉദ്യോഗസ്ഥരെ പ്രോസിക്യൂട്ട് ചെയ്യാന്‍ മഹാരാഷ്ട്ര സര്‍ക്കാറിന്‍െറ അനുമതിയില്ളെന്നും സി.ബി.ഐ മധ്യപ്രദേശ് ഹൈകോടതിയെ അറിയിച്ചിരുന്നു. മാലേഗാവ്, സംഝോത സ്ഫോടന കേസുകളില്‍ പിടികിട്ടാപ്പുള്ളിയായ രാംചന്ദ്ര കല്‍സങ്കരയുമായി ബന്ധമുള്ള ആളാണ് ദിലീപ് പഡിദാറെന്നും കല്‍സങ്കരയെ കുറിച്ച വിവരങ്ങള്‍ അന്വേഷിക്കാന്‍ മുംബൈയിലേക്ക് വിളിപ്പിക്കുകയായിരുന്നുവെന്നുമാണ് എ.ടി.എസ് മധ്യപ്രദേശ് ഹൈകോടതിയെ അറിയിച്ചത്. സ്വയം മുംബൈയിലെ എ.ടി.എസ് കാര്യാലയത്തില്‍ എത്തി മൊഴി നല്‍കിയ ദിലീപ് 2008 നവംബര്‍ 18 ന് മടങ്ങിപ്പോയെന്നും എ.ടി.എസ് അവകാശപ്പെട്ടു. ദിലീപിന്‍െറ ഭാര്യ പത്മ വ്യാഴാഴ്ച മുംബൈയിലത്തെി മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസിനെ കണ്ടതോടെയാണ് എ.ടി.എസ് ഉദ്യോഗസ്ഥരെ പ്രോസിക്യൂട്ട് ചെയ്യാന്‍ സര്‍ക്കാര്‍ അനുമതി നല്‍കാന്‍ തയാറാകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.