നിതീഷ് കുമാറുമായുള്ള സഖ്യം പിരിയാന്‍ സമയമായെന്ന് ആര്‍.ജെ.ഡി എം.പി.
text_fieldsപാറ്റ്ന: ബിഹാറില്‍ നിതീഷ് കുമാറുമായുള്ള ബന്ധം അവസാനിപ്പിക്കാന്‍ സമയമായെന്ന് ആര്‍.ജെ.ഡി എം.പി തസ്ലീമുദ്ദീന്‍. ആര്‍.ജെ.ഡി സംസ്ഥാന പ്രസിഡണ്ട് ലാലു പ്രസാദ് യാദവിനോടാണ്് തസ്ലീമുദ്ദീന്‍ ഇക്കാര്യം പറഞ്ഞത്. സംസ്ഥാനത്ത്് സമാധാനം പുലരുന്നില്ല, ബിഹാറില്‍ ക്രമസമാധാന നില തകരാറിലാണെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രി പദത്തിന് നിതീഷ് കുമാര്‍ യോഗ്യനല്ല. അടുത്ത പ്രധാനമന്ത്രിയാകാമെന്ന് സ്വപ്നം കാണേണ്ടതില്ളെന്നും നിതീഷ്കുമാറിനെ തസ്ലീമുദ്ദീന്‍ പരിഹസിച്ചു. നിതീഷ് കുമാറുമായുള്ള പ്രശ്നത്തില്‍ തീരുമാനം എടുക്കേണ്ടത് ലാലു പ്രസാദ് യാദവാണ്. ജെ.ഡി.യുമായുള്ള ബന്ധം ഉപേക്ഷിച്ച് സര്‍ക്കാര്‍ രൂപീകരണത്തിന് ശ്രമിക്കണമെന്നും എം.പി പറഞ്ഞു.
ഇതിന് മുമ്പ് ആര്‍.ജെ.ഡി നേതാവ് രഘുവംശ് പ്രസാദും നിതീഷ് കുമാറിനെതിരെ രംഗത്ത് വന്നിരുന്നു. സ്വയം പ്രഖ്യാപിത നേതാവാകാനുള്ള നീക്കമാണ് നിതീഷിന്‍േറതെന്നും വിവിധ സംസ്ഥാനങ്ങളില്‍ നിതീഷ്കുമാര്‍ പര്യടനം നടത്തുന്നത് ആര്‍.ജെ.ഡി യുമായി ആലോചിക്കാതെയാണെന്നുമാണ് അദ്ദേഹത്തിന്‍െറ ആരോപണം.
ബീഹാറിലെ സഖ്യം ഇനി മുന്നോട്ട് പോകില്ളെന്നും മുന്നണി നിഷ്ഫലമായെന്നും ബീഹാര്‍ ബി.ജെ.പി സംസ്ഥാന പ്രസിഡണ്ട് മംഗള്‍ പാണ്ഡെ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.