ബി.ജെ.പിയുടെ എ.കെ.ജി ഭവൻ മാർച്ചിൽ നേരിയ സംഘർഷം
text_fieldsന്യൂഡല്‍ഹി: സി.പി.എം കേന്ദ്ര ആസ്ഥാനമായ എ.കെ.ജി ഭവനിലേക്ക് ബി.െജ.പി പ്രവർത്തകർ നടത്തിയ മാർച്ചിൽ നേരിയ സംഘർഷം. പൊലീസ് സ്ഥാപിച്ചിരുന്ന ബാരിക്കേഡുകൾ മറികടന്നെത്തിയ പ്രവർത്തകർ എ.കെ.ജി ഭവെൻറ ബോർഡ് കുത്തിക്കീറി. കേരളത്തില്‍ ബി.ജെ.പി– ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ക്കെതിരായ സി.പി.എം ആക്രമണത്തിൽ പ്രതിഷേധിച്ചായിരുന്നു മാർച്ച്.
സംഘര്‍ഷം നേരിടാന്‍ വന്‍ പോലീസ് സന്നാഹമാണ് ഒരുക്കിയിരിക്കുന്നത്. എന്നാൽ ബാരിക്കേഡുകൾ മറികടന്നെത്തിയ പ്രതിഷേധക്കാർ എ.കെ.ജി ഭവെൻറ ബോർഡ് കുത്തിക്കീറുകയായിരുന്നു. സി.പി.എം ആസ്ഥാനത്തുനിന്ന് പ്രവർത്തകർ പുറത്തേക്കെത്തിയതോടെ നേരിയ തോതിൽ സംഘർഷമുണ്ടായി. പ്രതിഷേധക്കാരെ നിയന്ത്രിക്കാതെ പൊലീസ് നിഷ്ക്രിയമായിരുന്നു. പ്രതിഷേധക്കാരെ പൊലീസ് കസ്റ്റഡിയിൽ എടുത്തതോടെയാണ് പ്രതിഷേധം അവസാനിച്ചത്.
BJP protest outside CPM Office in Delhi over 'rising crime in Kerala' pic.twitter.com/2S6ILD4FCg
— ANI (@ANI_news) May 22, 2016
തൃശൂര്‍ കയ്പമംഗലത്ത് വിജയാഹ്ലാദത്തിനിടെ ബി.ജെ.പി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട പശ്ചാത്തലത്തിലാണ് എകെജി ഭവനിലേക്ക് മാർച്ച് നടത്താൻ ബിെജപി തീരുമാനിച്ചത്. സിപിഎം ആക്രമണം നടത്തിയില്ലെങ്കിൽ പാര്‍ലമെൻറിലും പുറത്തും നേരിടുമെന്ന മുന്നറിയിപ്പുമായി കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് കഴിഞ്ഞ ദിവസം രംഗത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് മാർച്ച് പ്രഖ്യാപിച്ചത്. രാജ്യവും 14 സംസ്ഥാനങ്ങളും ഭരിക്കുന്നത് ബി.ജെ.പിയാണെന്ന് മറക്കരുത് എന്ന് മുന്നറിയിപ്പുനല്‍കിയ കേന്ദ്രമന്ത്രി, ആക്രമണം തടയാന്‍ ബി.ജെ.പി സംസ്ഥാനഘടകത്തിന് പൂര്‍ണ പിന്തുണ നല്‍കുമെന്നും പറഞ്ഞു. ജനാധിപത്യവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ഇടതുസര്‍ക്കാറിെൻറ ആക്രമണം ചെറുക്കുമെന്ന് ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായും വ്യക്തമാക്കിയിരുന്നു.
ബി.ജെ.പി നേതാക്കളുടെ താക്കീതിന് മറുപടിയുമായി സി.പി.എം കേന്ദ്രനേതൃത്വവും രംഗത്തത്തെത്തിയിരുന്നു. ഇന്ത്യ ഭരിക്കുന്നത് ആര്‍.എസ്.എസ് നിയമം അനുസരിച്ചല്ല ഭരണഘടനയനുസരിച്ചാണെന്ന് ബി.ജെ.പി തിരിച്ചറിയണമെന്ന് പോളിറ്റ്ബ്യൂറോ അംഗം വൃന്ദാ കാരാട്ട് പറഞ്ഞു. കോടികള്‍ ചെലവഴിച്ച് പരിശ്രമിച്ചിട്ടും കേരളത്തില്‍ മുന്നേറാന്‍ കഴിയാത്ത ബി.ജെ.പി ആക്രമണംവഴി പകരംവീട്ടുകയാണ്. സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനെപ്പോലും ജയിപ്പിക്കാന്‍ കഴിയാഞ്ഞതിന്‍െറ നിരാശയാണ് പാര്‍ട്ടിക്കെന്നും വൃന്ദ പറഞ്ഞു. ഇതിനേക്കാള്‍ വലിയ ഭീഷണി നേരിട്ടിട്ടുണ്ടെന്നായിരുന്നു ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മറുപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.