കിരൺ ബേദി പുതുച്ചേരി ലഫ്റ്റനന്‍റ് ഗവർണർ
text_fieldsന്യൂഡൽഹി: മുൻ വനിതാ ഐ.പി.എസ് ഓഫിസർ കിരൺ ബേദിയെ കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയുടെ ലഫ്റ്റനന്‍റ് ഗവർണറായി രാഷ്ട്രപതി നിയമിച്ചു. ഇതുസംബന്ധിച്ച ഉത്തരവ് രാഷ്ട്രപതി ഭവൻ പുറത്തിറക്കി. ലഫ്റ്റനന്‍റ് ജനറൽ എ.കെ സിങ്ങിന് പകരക്കാരിയായാണ് ബേദിയുടെ നിയമനം. ആൻഡമാൻ നിക്കോബാർ ദ്വീപുകളുടെ ലെഫ്റ്റനന്‍റ് ഗവർണറായ എ.കെ സിങ് പുതുച്ചേരിയുടെ അധികചുമതല വഹിച്ചുവരികയായിരുന്നു.
എന്നിലർപ്പിച്ച വിശ്വാസത്തിനുള്ള അംഗീകാരമാണ് ഗവർണർ പദവിയെന്ന് കിരൺ ബേദി ട്വിറ്ററിലൂടെ പ്രതികരിച്ചു.
രാജ്യത്തെ ആദ്യ വനിതാ ഐ.പി.എസ് ഓഫിസറായിരുന്ന കിരൺ ബേദി 1972ലാണ് സർവീസിൽ പ്രവേശിച്ചത്. ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ മുഖ്യമന്ത്രി സ്ഥാനാർഥിയായിരുന്നെങ്കിലും പരാജയപ്പെട്ടു. അരവിന്ദ് കെജ് രിവാളിന്‍റെ നേതൃത്വത്തിൽ ആം ആദ് മി പാർട്ടിയാണ് ഭരണത്തിലേറിയത്.
മെയ് 16ന് നടന്ന പുതുച്ചേരി നിയമസഭാ തെരഞ്ഞെടുപ്പിൽ 30ൽ 15 സീറ്റുകൾ നേടി കോൺഗ്രസ് ഭരണം പിടിച്ചിരുന്നു. സഖ്യകക്ഷിയായ ഡി.എം.കെ രണ്ട് സീറ്റും നേടി.
This belongs to all who reposed their trust in me, taught me, groomed me, educated me, found time for me. Thank you. pic.twitter.com/51y8VjvfcY
— Kiran Bedi (@thekiranbedi) May 22, 2016
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.