വിസ ഫീസ് വര്‍ധന: അമേരിക്കയുമായി കൂടിയാലോചന നടത്തുമെന്ന് മന്ത്രി
text_fieldsഹൈദരാബാദ്: ഇന്ത്യന്‍ സോഫ്റ്റ്വെയര്‍ പ്രഫഷനലുകള്‍ക്കുള്ള വിസ ഫീസ് വര്‍ധിപ്പിച്ചത് സംബന്ധിച്ച് അമേരിക്കയുമായി കൂടിയാലോചന നടത്തുമെന്ന് കേന്ദ്ര ഐ.ടി-വാര്‍ത്താവിനിമയ മന്ത്രി രവിശങ്കര്‍ പ്രസാദ്. എച്ച്-1 ബി, എല്‍ 1 വിസ ഫീസ് വര്‍ധനയിലുള്ള ആശങ്ക പ്രധാനമന്ത്രി നരേന്ദ്ര മോദി യു.എസ് അധികൃതരോട് അറിയിച്ചിട്ടുണ്ട്. എന്നാല്‍, വകുപ്പുമന്ത്രിയെന്ന നിലയില്‍ താന്‍ കൂടുതല്‍ ചര്‍ച്ചകള്‍ നടത്തുമെന്ന് പോസ്റ്റല്‍ വകുപ്പിന്‍െറ വാര്‍ഷിക കോണ്‍ഫറന്‍സില്‍ മന്ത്രി പറഞ്ഞു.
ഇന്ത്യന്‍ കമ്പനികള്‍ നികുതിയിനത്തില്‍ കോടിക്കണക്കിന് രൂപയാണ് യു.എസിന് നല്‍കുന്നത്. 80 രാജ്യങ്ങളിലെ 200 നഗരങ്ങളില്‍ ഇന്ത്യന്‍ ഐ.ടി കമ്പനികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സാങ്കേതികമായ അറിവും മികച്ച ഐ.ടി ഉല്‍പന്നങ്ങളുമാണ് ഇത് സാധ്യമാക്കുന്നത്. അതിനാല്‍ ഇത് രാജ്യങ്ങള്‍ തമ്മിലുള്ള പരസ്പരബന്ധത്തിന്‍െറ ഘടകമാണെന്നും അദ്ദേഹം അറിയിച്ചു. ഗ്രാമീണമേഖലയിലുള്ള പോസ്റ്റ്മാന്‍മാര്‍ക്ക് ബാങ്കിങ്, ഇന്‍ഷുറന്‍സ് ഇടപാടുകള്‍ നടത്താനുള്ള ഉപകരണം നല്‍കുമെന്നും മന്ത്രി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.