പാകിസ്താന് മേലുള്ള വിശ്വാസം നഷ്ടപ്പെട്ടു -രാജ്നാഥ് സിങ്
text_fieldsന്യൂഡല്‍ഹി: തീവ്രവാദത്തിനെതിരായ പോരാട്ടത്തില്‍ പാകിസ്താന് മേലുള്ള വിശ്വസം നഷ്ടപ്പെട്ടുവെന്ന് ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്. തീവ്രവാദത്തെ നേരിടുന്നതില്‍ ഇന്ത്യ പ്രതീക്ഷിക്കുന്ന പിന്തുണ പാകിസ്താനില്‍ നിന്ന് കിട്ടുന്നില്ല. പത്താന്‍കോട്ട് ആക്രമണത്തില്‍ എന്‍.ഐ.എ സംഘത്തിന്‍റെ അന്വേഷണം പാകിസ്താനില്‍ അനുവദിക്കാത്ത നടപടി വഞ്ചനയാണ്. പാകിസ്താനെക്കുറിച്ചുള്ള തന്‍റെ വിശ്വാസം പൂര്‍ണമായും നഷ്ടപ്പെട്ടുകഴിഞ്ഞെന്നും രാജ് നാഥ് സിങ് പറഞ്ഞു. എന്‍.ഡി.എ സര്‍ക്കാരിന്‍റെ രണ്ടാം വാര്‍ഷികം പ്രമാണിച്ച് ചാനലുകള്‍ക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇത് പറഞ്ഞത്.
ഭീകരവാദത്തിനെതിരായ പോരാട്ടത്തിൽ ഏതുതരത്തിലുള്ള പിന്തുണയാണോ നാം പാകിസ്താൽനിന്ന് പ്രതീക്ഷിക്കുന്നത്. എന്നാൽ അത് ലഭിക്കുന്നില്ല. ഇക്കാര്യം തുറന്നുപറയാൻ തനിക്ക് യാതൊരു മടിയുമില്ലെന്നും രാജ്നാഥ് സിങ് വ്യക്തമാക്കി. പത്താന്‍കോട്ട് ആക്രമണവുമായി ബന്ധമുള്ളവരെ ശിക്ഷിച്ചേ മതിയാകൂ. അന്വേഷണത്തിന്‍റെ ഭാഗമായി പാക് സംഘം ഇവിടെയെത്തി അന്വേഷണം നടത്തി. സമാനമായ രീതിയില്‍ എന്‍.ഐ.എ ടീമിനും അന്വേഷണത്തിനായി പാകിസ്താനിലെത്തേണ്ടതുണ്ട്. ഇക്കാര്യത്തില്‍ പാകിസ്താന്റെ പ്രതികരണം കാത്തിരിക്കുകയാണ്. പാക് പ്രതികരണം എന്താണ് നമുക്ക് നോക്കാമെന്നും അദ്ദേഹം പറഞ്ഞു.
ഇശ്രത്ത് ജഹാന്‍ കേസില്‍ യു.പി.എ സര്‍ക്കാരിനെ അപേക്ഷിച്ച് ഇപ്പോഴത്തെ മലക്കംമറിച്ചിലിനെക്കുറിച്ചുള്ള ചോദ്യത്തിന് അന്വേഷണത്തിന്റെ ഭാവി കോടതിയാണ് തീരുമാനിക്കേണ്ടതെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.