ഇസ്റത് ജഹാന്‍ കേസ്: സോണിയയുടെ ഇടപെടലിന് തെളിവില്ലെന്ന് ആഭ്യന്തര മന്ത്രാലയം
text_fieldsന്യൂഡല്‍ഹി: ഇസ്റത് ജഹാന്‍ ഏറ്റുമുട്ടല്‍ കേസില്‍ യു.പി.എ സര്‍ക്കാര്‍ തയാറാക്കിയ സത്യവാങ്മൂലങ്ങളില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി നിയമവിരുദ്ധ ഇടപെടല്‍ നടത്തി സ്വാധീനം ചെലുത്തിയെന്നതിന് തെളിവില്ളെന്ന് ആഭ്യന്തരമന്ത്രാലയം. തെഹ്സീന്‍ പൂനാവാല എന്നയാള്‍ നല്‍കിയ വിവരാവകാശ അപേക്ഷയിലാണ് മന്ത്രാലയത്തിന്‍െറ മറുപടി. സോണിയ ഗാന്ധിയുടെ ഇടപെടലിന് തെളിവുകള്‍ നല്‍കണമെന്നാവശ്യപ്പെട്ട് ഏപ്രില്‍ 24നാണ് റോബര്‍ട്ട് വാദ്രയുടെ ബന്ധുവും കോണ്‍ഗ്രസ് അനുയായിയുമായ തെഹ്സീന്‍ പൂനാവാല വിവരാവകാശനിയമപ്രകാരം അപേക്ഷ നല്‍കിയത്.
പാര്‍ലമെന്‍റില്‍ ബജറ്റ് സെഷനിടെ വിഷയമുയര്‍ത്തിയ ബി.ജെ.പി സോണിയക്കും ചിദംബരത്തിനുമെതിരെ ആരോപണമുന്നയിച്ചിരുന്നു. തന്‍െറ മന്ത്രാലയത്തില്‍നിന്ന് ആദ്യ സത്യവാങ്മൂലത്തില്‍ രാഷ്ട്രീയലക്ഷ്യങ്ങള്‍ക്ക് അനുസരിച്ച മാറ്റങ്ങള്‍ വരുത്തി മറ്റൊരു സത്യവാങ്മൂലം തയാറാക്കണമെന്ന് ചിദംബരം ആവശ്യപ്പെട്ടെന്നും ഇത് സോണിയയുടെ ഇടപെടലിനെ തുടര്‍ന്നാണെന്നുമാണ് ബി.ജെ.പി ആരോപിച്ചത്. കോണ്‍ഗ്രസും ചിദംബരവും ഇത് നിഷേധിച്ചു.
ഇസ്റത് ജഹാന്‍ കേസില്‍ ബി.ജെ.പി കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ പാര്‍ലമെന്‍റിലും പുറത്തും ഉയര്‍ത്തിയ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് ആഭ്യന്തരമന്ത്രാലയത്തിന്‍െറ മറുപടി തെളിയിക്കുന്നെന്നും ബി.ജെ.പി മാപ്പുപറയണമെന്നും തെഹ്സീന്‍ പൂനാവാല പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.