മോദി സര്‍ക്കാറിന്‍െറ ‘കള്ളങ്ങളു’മായി കോണ്‍ഗ്രസ്
text_fields
ന്യൂഡല്‍ഹി: യു.പി.എ സര്‍ക്കാറിന്‍െറ പദ്ധതികളെ പേരുമാറ്റി പുനരവതരിപ്പിച്ചതല്ലാതെ സ്വന്തമായി കൈവരിച്ച നേട്ടങ്ങള്‍ എണ്ണിപ്പറയാന്‍ നരേന്ദ്ര മോദി സര്‍ക്കാറിന് അധികമില്ളെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്ര ധനമന്ത്രിയുമായ പി. ചിദംബരം. അന്താരാഷ്ട്ര വിപണിയില്‍ എണ്ണ വില കുറഞ്ഞതുകൊണ്ടാണ് സര്‍ക്കാറിന് പോയവര്‍ഷം പിടിച്ചുനില്‍ക്കാനായതെന്നും ചിദംബരം പറഞ്ഞു. ‘മോദി സര്‍ക്കാറിന്‍െറ കള്ളങ്ങളും രണ്ടുവര്‍ഷത്തെ വാഗ്ദാന ലംഘനങ്ങളും’ എന്ന പേരില്‍ കോണ്‍ഗ്രസ് തയാറാക്കിയ ലഘുലേഖ പുറത്തിറക്കി സംസാരിക്കുകയായിരുന്നു ചിദംബരം.
തൊഴിലവസരം സൃഷ്ടിക്കുന്ന കാര്യത്തില്‍ എന്‍.ഡി.എ സര്‍ക്കാര്‍ കനത്ത പരാജയമാണ്. മേക് ഇന്‍ ഇന്ത്യ ഇനിയും തുടങ്ങാത്ത പദ്ധതിയാണ്. നിര്‍മാണ മേഖലയിലേക്കല്ല, സേവനമേഖലയിലേക്കാണ് നേരിട്ടുള്ള വിദേശനിക്ഷേപം വരുന്നത്. ഇത് പുതുതായി തൊഴിലവസരം സൃഷ്ടിക്കില്ല. കാര്‍ഷിക മേഖലയിലെ മുരടിപ്പ് ഗ്രാമീണ മേഖലയില്‍ അസ്വസ്ഥതയുണ്ടാക്കിയിട്ടുണ്ട്. കാര്‍ഷിക വളര്‍ച്ചനിരക്കിലും പിന്നിലാണ്.
അന്താരാഷ്ട്ര വിപണിയില്‍ എണ്ണ വില കുറഞ്ഞതുമൂലം ഉപഭോക്തൃ വിലസൂചിക 2014 ജൂണിലെ 6.7 ശതമാനത്തില്‍നിന്ന് 2015 ജൂലൈയില്‍ 3.7 ശതമാനമായി കുറഞ്ഞു. എന്നാല്‍, 2016 ഏപ്രിലില്‍ ഇത് വീണ്ടും 5.4 ശതമാനമായി കൂടിയിരിക്കുകയാണ്. രൂപയുടെ മൂല്യത്തകര്‍ച്ച നേരിടുന്നതില്‍ സര്‍ക്കാറും റിസര്‍വ് ബാങ്കും തമ്മില്‍ ഇനിയും ധാരണയിലത്തെിയിട്ടുണ്ടോ എന്ന കാര്യം വ്യക്തമല്ളെന്നും ചിദംബരം പറഞ്ഞു. സര്‍ക്കാറിന്‍െറ രണ്ടാം വാര്‍ഷികാഘോഷത്തില്‍ ജനത്തിന് പങ്കാളിത്തമില്ളെന്നും അദ്ദേഹം വിമര്‍ശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.