കൃത്രിമ മഴ പെയ്യിക്കാൻ ഇന്ത്യക്ക് സഹായവുമായി ചൈന
text_fieldsന്യൂഡൽഹി: വരൾച്ച ബാധിത പ്രദേശങ്ങളിൽ കൃത്രിമ മഴ പെയ്യിക്കാനുള്ള ‘മഴ വിത്ത്’ സാേങ്കതികവിദ്യ ഇന്ത്യയുമായി പങ്കുവെക്കാമെന്ന് ചൈന. കാലാവസ്ഥയിൽ വ്യതിയാനമുണ്ടാക്കിയാണ് കൃത്രിമ മഴ പെയ്യിക്കുന്നത്. മഴയുണ്ടാകാൻ സഹായിക്കുന്ന രാസവസ്തു പീരങ്കി ഉപയോഗിച്ചോ വ്യോമമാർഗമോ മേഘങ്ങളിൽ നിക്ഷേപിച്ച് കൃത്രിമ മഴ പെയ്യിക്കുന്നതാണ് ‘മഴ വിത്ത്’ സാേങ്കതിക വിദ്യ. ഇന്ത്യയിൽ ആദ്യമായി ഇത് പ്രയോഗിക്കുന്ന മഹാരാഷ്ട്രയിലെ വരൾച്ചാ ബാധിത പ്രദേശങ്ങളിൽ ചൈനീസ് കാലാവസ്ഥാ ശാസ്ത്രജ്ഞർ പരിശോധന നടത്തി.
കഴിഞ്ഞ മാസം ഇന്ത്യ സന്ദർശിച്ച ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ ഷാങ്ഹായ് സെക്രട്ടറി ഹാൻ ഴെങാണ് സാേങ്കതിക വിദ്യ ഇന്ത്യക്ക് സൗജന്യമായി നൽകാമെന്ന് വാഗ്ദാനം നൽകിയത്. നേരത്തെ ഇൗ സാേങ്കതികവിദ്യ മറ്റു രാജ്യങ്ങളുമായി പങ്കുവെക്കാൻ ചൈന താൽപര്യം കാട്ടിയിരുന്നില്ല. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഹാൻ വരൾച്ച പരിഹരിക്കുന്നതിന് ചൈനയുടെ സഹായം ഉറപ്പു നൽകിയത്.
1958 മുതൽ കാലാവസ്ഥാ വ്യതിയാനം വരുത്തുന്നതിനും അന്തരീക്ഷ മലിനീകരണം കുറക്കുന്നതിനും ചൈന ‘മഴ വിത്ത്’ രീതി ഉപയോഗിച്ചിരുന്നു. 2008 ൽ ബെയ്ജിങ് ഒളിമ്പിക്സിനു മുമ്പ് ഒളിമ്പിക് നഗരത്തിലെ മൂടൽ മഞ്ഞ് നീക്കി തെളിഞ്ഞ അന്തരീക്ഷമാക്കാൻ ചൈന ഇൗ രീതി ഉപയോഗിച്ചിരുന്നു.
അതേസമയം ‘മഴ വിത്ത്’ ഇന്ത്യയിൽ എത്രത്തോളം ഫലപ്രദമാവുമെന്ന് സംശയമുണ്ട്. ബാഷ്പീകരണ തോത് സാധാരണ നിലയിലാണെങ്കിൽ മാത്രമെ മഴ വിത്ത് ഫലപ്രദമാവുകയുള്ളൂ. 2009 ൽ ബെയ്ജിങിൽ അധിക തോതിൽ മഴ വിത്ത് നിക്ഷേപിച്ചതിനെ തുടർന്ന് വൻ മഞ്ഞുവീഴ്ചയും ശൈത്യവും അനുഭവപ്പെട്ടിരുന്നു. അതേസമയം മഴ പെയ്യിക്കാൻ ഉപയോഗിക്കുന്ന രാസവസ്തുക്കൾ വീണ്ടും വായുവും വെള്ളവും മലിനീകരിക്കുമെന്നും വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.