നേതാജിയെ യുദ്ധക്കുറ്റവാളിയായി പ്രഖ്യാപിച്ചിട്ടില്ളെന്ന് പി.എം.ഒ ഫയലുകള്‍
text_fieldsകൊല്‍ക്കത്ത: നേതാജി സുഭാഷ് ചന്ദ്രബോസിനെ ബ്രിട്ടീഷ് സര്‍ക്കാര്‍ ഒരിക്കലും യുദ്ധക്കുറ്റവാളിയായി പ്രഖ്യാപിച്ചിട്ടില്ളെന്ന് പ്രധാനമന്ത്രിയുടെ ഓഫിസ് പുറത്തുവിട്ട രേഖകള്‍. ന്യൂയോര്‍ക്കിലെ സ്ഥിരം പ്രതിനിധിയും വിദേശകാര്യ മന്ത്രാലയവും തമ്മില്‍ 1999ല്‍ നടത്തിയ കത്തിലാണ് ഈ വിവരമുള്ളത്.നേതാജിയുടെ തിരോധാനം സംബന്ധിച്ച് സര്‍ക്കാര്‍ പരസ്യമാക്കുന്ന രേഖകളുടെ ഒടുവിലത്തെ വിഭാഗം ഫയലുകളാണ് വെള്ളിയാഴ്ച പുറത്തുവിട്ടത്. ലോകത്തെ എല്ലാ രാജ്യങ്ങളിലെയും യുദ്ധക്കുറ്റവാളികളുടെയും സംശയിക്കപ്പെടുന്നവരുടെയും പേരുകള്‍ രേഖപ്പെടുത്തുന്ന ഐക്യരാഷ്ട്രസഭയുടെ സെന്‍ട്രല്‍ രജിസ്ട്രി ഓഫ് വാര്‍ ക്രിമിനല്‍സ് ആന്‍ഡ് സെക്യൂരിറ്റി സസ്പെക്ട്സില്‍ (ക്രോകാസ്) നേതാജിയുടെ പേരില്ളെന്നാണ് 1999 ഏപ്രില്‍ ആറിന് എഴുതിയ കത്തില്‍ പറയുന്നത്.
നേതാജിയെ ബ്രിട്ടീഷ് സര്‍ക്കാര്‍ യുദ്ധക്കുറ്റവാളിയായി പ്രഖ്യാപിച്ചിരുന്നതായി ഒരു അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകനാണ് ആദ്യം പറഞ്ഞത്. ക്രോകാസിന്‍െറ പട്ടിക സമഗ്രമാണെന്നും അതില്‍ നേതാജിയുടെ പേരില്ളെങ്കില്‍ നേതാജിയെ ബ്രിട്ടീഷ് സര്‍ക്കാര്‍ യുദ്ധക്കുറ്റവാളിയായി പ്രഖ്യാപിച്ചിട്ടില്ളെന്നുതന്നെയാണെന്നും ചരിത്രകാരനായ അനൂജ് ധര്‍ പ്രതികരിച്ചു.
രേഖകള്‍ പുറത്തുവിട്ടത് അന്വേഷണം മുന്നോട്ടുകൊണ്ടുപോകാന്‍ സഹായിക്കുമെന്നും എന്നാല്‍ അവസാന വിഭാഗം ഫയലുകള്‍ പുറത്തുവിടുമ്പോഴും നേതാജിയുടെ തിരോധാനം സംബന്ധിച്ച ചുരുളുകള്‍ അഴിക്കുന്നതിന്‍െറ ആദ്യ ദശയിലാണ് ഇപ്പോഴുമുള്ളതെന്നും അനന്തരവനായ ചന്ദ്രബോസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.