സമാധാനം മുഖ്യ അജണ്ടയാക്കിയുള്ള രാഷ്ട്രീയപാര്‍ട്ടി രൂപവത്കരിക്കുമെന്ന് ഇറോം ശര്‍മിള
text_fieldsന്യൂഡല്‍ഹി: സമാധാനം മുഖ്യ അജണ്ടയാക്കിയുള്ള രാഷ്ട്രീയപാര്‍ട്ടി രൂപവത്കരിച്ച് അടുത്ത വര്‍ഷം നടക്കുന്ന മണിപ്പൂര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് ഇറോം ചാനു ശര്‍മിള. മണിപ്പൂരിലെ പ്രാദേശിക പാര്‍ട്ടിയായിരിക്കും അതെങ്കിലും മുറിവേല്‍ക്കപ്പെടുന്ന ഓരോ ജനതയോടും തങ്ങള്‍ ഐക്യപ്പെടുമെന്ന് മാധ്യമപൗരാവകാശ പ്രവര്‍ത്തകരുമായി നടത്തിയ കൂടിയിരിപ്പില്‍ അവര്‍ പറഞ്ഞു. പതിനാറു വര്‍ഷം താന്‍ നടത്തിയ സത്യഗ്രഹം ഒരു രാഷ്ട്രീയപ്രവര്‍ത്തനമായി കാണാന്‍പോലും സര്‍ക്കാറുകള്‍ക്ക് തോന്നിയില്ല, ഇനി ജനങ്ങള്‍ക്ക് ഇടയില്‍നിന്നാണ് തനിക്കു സംസാരിക്കേണ്ടത്; അവര്‍ പറഞ്ഞു.
അതിര്‍ത്തിയില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കെ പട്ടാളനിയമത്തിനെതിരെ പറയുന്നത് തല്‍കാലം നിര്‍ത്തിവെച്ചുകൂടേ എന്നു ചോദിച്ചവരോട് യുദ്ധത്തിനായുള്ള മുറവിളിയാണ് അവസാനിപ്പിക്കേണ്ടതെന്നും അഫ്സ്പ പിന്‍വലിക്കുക എന്ന ആവശ്യത്തില്‍നിന്ന് ഒരു തരിമ്പുപോലും പിന്നോട്ടില്ളെന്നും അവര്‍ പ്രതികരിച്ചു.
യുദ്ധവെറി ഇന്ത്യക്കും പാകിസ്താനും നല്ലതല്ല, ഏവര്‍ക്കും അന്തസ്സോടെ, ജീവഭയമില്ലാതെ ജീവിക്കാന്‍ കഴിയണം, ഞാനായിരുന്നു പ്രധാനമന്ത്രിയെങ്കില്‍ ജനങ്ങളേ സമാധാനമായിരിക്കൂ എന്നു പറഞ്ഞേനെ. ശര്‍മിളക്ക് പിന്തുണയര്‍പ്പിച്ച് വിവിധ വിദ്യാര്‍ഥിപൗരാവകാശ വനിതാ കൂട്ടായ്മകള്‍ രംഗത്തത്തെിയിട്ടുണ്ട്.
ഇവര്‍ക്കൊപ്പം ഗാന്ധിജയന്തി ദിനത്തില്‍ രാഷ്ട്രപതിയെ കണ്ട് പട്ടാള നിയമത്തിനെതിരായ നിവേദനം സമര്‍പ്പിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.